സല്‍മാന്‍ വീണ്ടും ഷൂട്ടിങ് തിരക്കില്‍
ഹിറ്റ് ആന്റ് റണ്‍ കേസില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിലിറങ്ങിയ സല്‍മാന്‍ ഖാന്‍ വീണ്ടും തന്റെ ഷൂട്ടിങ് തിരക്കുകളിലേക്ക് മാറി. ബജ്‌റംഗി ഭായ്ജാന്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ നടന്‍ അഭിനിച്ചുകൊണ്ടിരിക്കുന്നത്.
കോടതിയും കേസും വിധിയുമൊക്കെയായി ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങി കിടക്കകുയായിരുന്നു. കാശ്മീരില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് സല്‍മാന്‍ കോടതിയില്‍ വിധി കേള്‍ക്കാന്‍ എത്തിയത്.

അപ്രതീക്ഷിതമായി എത്തിയ കോടതി വിധി സിനിമയുടെ ചിത്രീകരണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ദിവസങ്ങളോളം ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍കത്തി വയ്‌ക്കേണ്ടതായി വന്നു. മാധ്യമങ്ങളില്‍ നിന്നും മറ്റും രക്ഷപ്പെടാന്‍ കനത്ത സുരക്ഷയിലാണ് സല്‍മാന്‍ ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയത്. എത്തിയ ഉടനെ ഹോട്ടലിലേക്ക് മാറുകയും ചെയ്തു.
കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ബജ്‌റാംഗി ഭായ്ജനില്‍ കരീന കപൂറാണ് സല്‍മാന്റെ നായിക. ഇത്തവണത്തെ ഈദ് ആഘോഷമാക്കാന്‍ ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications