ഈ സ്ഥലം ബിഗ് ബോസ് ഹൗസ് പോലെയാണ്! ഫാം ഹൗസ് ജീവിതത്തെക്കുറിച്ച്‌ സല്‍മാന്‍ ഖാന്‍

By Prashant V R

ലോക് ഡൗണ്‍ കാലത്ത് സിനിമാ താരങ്ങളെല്ലാം വീട്ടില്‍ തന്നെയാണ്. കോവിഡ് വ്യാപനം നേരത്തെ സിനിമാ മേഖലയെയും നിശ്ചലമാക്കിയിരുന്നു. നിരവധി സിനിമകളുടെ റിലീസും ഷൂട്ടിംഗുമാണ് വൈറസ് വ്യാപനം കാരണം മാറ്റിവെച്ചിരുന്നു. ലോക് ഡൗണ്‍ കാലത്ത് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ പനവേലിലുളള തന്റെ ഫാം ഹൗസിലാണുളളത്. മരുമകന്‍ നിര്‍വാന്‍ ഖാനും മറ്റു കുടുബാംഗങ്ങള്‍ക്കുമൊപ്പമാണ് നടന്‍ ഇവിടെ താമസിക്കുന്നത്.

salmankhan-2

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സല്‍മാനും കുടുംബവും ഇവിടേക്ക് മാറിയത്. ലോക് ഡൗണ്‍ കാലത്ത് ഫാം ഹൗസില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം സല്‍മാന്‍ ഖാന്‍ പങ്കുവെച്ചിരുന്നു. ഫാം ഹൗസില്‍ മൃഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. മുംബൈ നഗരത്തില്‍ നിന്നും അല്‍പം മാറിയാണ് നടന്റെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. ഫാം ഹൗസിലെ ക്വാറന്റൈന്‍ ജീവിതത്തെക്കുറിച്ച് ബോംബൈ ടൈംസിനോട് നടന്‍ മനസുതുറന്നിരുന്നു.

ഈ സ്ഥലം ബിഗ് ബോസ് ഹൗസ് പോലെയാണ് ഇപ്പോള്‍ തോന്നുന്നത് എന്നാണ് സല്‍മാന്‍ പറഞ്ഞത്. "ഞാന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്, എന്റെ മനസ്സ് പ്രവര്‍ത്തിക്കുന്നു. ഈ ലോക്ക്ഡൗണ്‍ അവസാനിച്ചയുടന്‍, എന്താണ് ചെയ്യേണ്ടതെന്നും എങ്ങനെ ചെയ്യണമെന്നും എനിക്ക് കൃത്യമായി അറിയാം. ഇപ്പോള്‍, ഈ സ്ഥലം ബിഗ് ബോസ് വീട് പോലെ അനുഭവപ്പെടുന്നു. ചുറ്റുമുള്ള എല്ലാവരുമായും ഇത് മനോഹരമാണ്, കാരണം ആരും പുറത്താക്കപ്പെടുന്നില്ല, അതിനാല്‍ ആരും ആരെയും പിന്തുടരുന്നില്ല. ഞാന്‍ പെയിന്റ് ചെയ്യാന്‍ സമയം കണ്ടെത്തുന്നു. ഒരു ഘട്ടത്തില്‍ ഞാന്‍ ഇത് പുറത്തുവിട്ടേക്കാം. സല്‍മാന്‍ ഖാന്‍ പറഞ്ഞു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാറുളള താരമാണ് സല്‍മാന്‍ ഖാന്‍. കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്റുകളുമായി താരം എപ്പോഴും രംഗത്ത് എത്താറുണ്ട്. ലോക് ഡൗണ്‍ കാലത്ത് സിനിമാ പ്രവര്‍ത്തകര്‍ക്ക് സഹായ ഹസ്തവുമായും നടന്‍ നേരത്തെ എത്തിയിരുന്നു. സിനിമാ മേഖലയിലെ ദിവസ വേതനക്കാര്‍ക്കാണ് സല്‍മാന്‍ ഖാന്‍ സഹായം ചെയ്തിരുന്നത്. അതേസമയം പ്രഭുദേവ സംവിധാനം ചെയ്യുന്ന രാധേ ആണ് സല്‍മാന്‍ ഖാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

Read more about: salman khan coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X