സൽമാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം ഐശ്വര്യ റായ് ബച്ചൻ അല്ല, മനം കവർന്ന നടിയെ കുറിച്ച് സല്ലു

ബോളിവുഡിന്റെ ക്രോണിക് ബാച്ചലിറാണ് സൽമാൻ ഖാൻ. മുൻനിര നടിമാരുടെ പേരിനോടൊപ്പ സൽമാന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നുവെങ്കിലും ഇതൊന്നും വിവാഹത്തിൽ എത്തിയിരുന്നില്ല. ഐശ്വര്യ റായ് ബച്ചൻ, കത്രീന കൈഫ് തുടങ്ങിയ നടിമാരുമായുള്ള ബന്ധം വിവാഹത്തിൽ വരെ എത്തിയിരുന്നു. എന്നാൽ ഒടുവിൽ പ്രണയം അവസാനിപ്പിക്കുകയായിരുന്നു. കത്രീനയുമായി ഇന്നും സൽമാന് അടുത്ത സൗഹൃദമാണുള്ളത്. എ

salman

ഷാരൂഖ് , ആമീർ ഖാൻ തുടങ്ങിയ താരങ്ങളോടൊപ്പമാണ് സല്ലു ബോളിവുഡിൽ എത്തിയത്. ഇരുവരും കുടുംബവുമായി കഴിയുകയാണ്. എന്നാൽ സൽമാൻ 55ാം വയസ്സിലും അവിവാഹിതനാണ്. ഇപ്പോഴിത താൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. താൻ ഇപ്പോഴും വിവാഹം കഴിക്കാത്തതിന്റെ കാരണം ഒരു സൂപ്പര്‍നായികയാണെന്നാണ് നടൻ പറയുന്നത്.

ബോളിവുഡ് താരസുന്ദരി രേഖയെ കുറിച്ചായിരുന്നു സല്ലുവിന്റെ വാക്കുകൾ. ബിഗ് ബോസ്ഷോയിൽ രേഖ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൗമാരക്കാലത്ത് രേഖ പ്രഭാത സവാരിക്കുപോകുന്നത് കാണാന്‍ താന്‍ 5.30 എഴുന്നേല്‍ക്കുമായിരുന്നു എന്നും താരം വീഡിയോയിൽ പറയുന്നു

നടന്റെ വാക്കുകൾ ഇങ്ങനെ... മുംബൈയിലെ ബാന്‍ഡ്‌സ്റ്റാന്‍ഡിലാണ് രേഖയും സല്‍മാനും താമസിച്ചിരുന്നത്. രേഖ പ്രഭാതസവാരിക്ക് പോകുന്നതിന് കാണാന്‍ 5.30 എഴുന്നേല്‍ക്കുമായിരുന്നു. അതിന് ശേഷം രേഖ പഠിപ്പിക്കുന്നതുകൊണ്ട് മാത്രം താനും സുഹൃത്തുക്കളും യോഗയ്ക്ക് ചേര്‍ന്നുവെന്നും സല്‍മാന്‍ പറയുന്നു. സൽമാന്റെ ക്രഷിനെ കുറിച്ച് നേരത്തെ തന്നെ തനിക്ക് അറിയാമായിരുന്നു എന്നാണ് രേഖയുടെ പ്രതികരണം.

ആറോ എഴോ വയസുമുതല്‍ പ്രഭാത സവാരിക്ക് പോകുന്ന തന്നെ സൽമാൻ സൈക്കിളില്‍ പിന്തുടരുമായിരുന്നു. അന്ന് അവന് എന്നോട് പ്രണയമാണെന്ന് തിരിച്ചറിഞ്ഞതുപോലുമുണ്ടാകില്ലെന്നും രേഖ തമാശ രൂപേണെ പറയുന്നു. ഇത് സത്യമാണെന്നാണ് സല്‍മാനും പറയുന്നത്. അന്ന് വീട്ടിൽ തിരിച്ചെത്തിയശേഷം വീട്ടിലെ എല്ലാവരോടും തനിക്ക് രേഖയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞാതായും നടൻ പറയുന്നു, അതുകൊണ്ടാകാം ഞാന്‍ ഇപ്പോഴും വിവാഹം കഴിക്കാതെ ഇരിക്കുന്നതെന്നു ചിരിയോടെ സല്‍മാന്‍ പറഞ്ഞു. ഈ പഴയ വീഡിയോ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്

Read more about: salman khan rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X