കത്രീനയും രണ്‍ബീറും ഡേറ്റിങ്ങിലായിരുന്നപ്പോള്‍ പിണങ്ങിയതാണ്, മഞ്ഞുരുകാന്‍ സമയമായില്ലേ???
ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ തമ്മിലുള്ള വഴക്കും പിണക്കവും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. അത്തരത്തില്‍ സിനിമാലോകം ഒന്നടങ്കം ആഘോഷിക്കുന്ന പിണക്കമാമഅ റിഷി കപൂര്‍ സല്‍മാന്‍ ഖാന്‍ ടീമിന്റേത്. ഇവരുടെ പിണക്കത്തിന് പിന്നിലെ കാരണം രണ്‍ബീറാണോയെന്ന് സംശയിച്ച് പലരും രംഗത്തുവന്നിരുന്നുവെങ്കിലും യഥാര്‍ത്ഥ കാരണം ഇന്നും അഞ്ജാതമായി തുടരുകയാണ്. അടുത്തിടെ സോനം കപൂറിന്റെ വിവാഹ ചടങ്ങുകള്‍ക്കിടയില്‍ വെച്ച് കണ്ചുമുട്ടിയപ്പോഴും ഇവര്‍ക്കിടയിലെ മഞ്ഞ് ഉരുകിയിരുന്നില്ല.
റിഷി കപൂറിന്റെ സഹോദര ഭാര്യയുമായി വാക്ക് തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് അദ്ദേഹം ക്ഷണ ചോദിച്ച സംഭവവും അരങ്ങേറിയിരുന്നു. ആ ക്ഷമാ പറച്ചില്‍ അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നത് മറ്റൊരു കാര്യം. രണ്‍ബീറല്ല കത്രീനയാണ് ഇവരുടെ പിണക്കത്തിന് കാരണമെന്നതാണ് മറ്റൊരു കാരണം. ഇവര്‍ക്കിടയിലെ സ്പര്‍ധയ്്ക്ക് കാരണം താരമാണെന്നാണ് ഒരുകൂട്ടരുടെ വാദം. രണ്‍ബീറും കരീനയും കാമുകി കാമുകന്‍മാരായിരുന്ന സമയത്ത് ഡേറ്റിങ്ങ് നടത്തിയിരുന്നു. അന്ന് തുടങ്ങിയ വഴക്കാണ് ഇന്നും അതേ പോലെ നിലനില്‍ക്കുന്നതത്രേ. എന്നാല്‍ ഇരുവരേയും സംബന്ധിച്ച് ഇതൊരു വിഷയമേ അല്ല. മുതിര്‍ന്നവര്‍ തമ്മിലുള്ള വഴക്കും വാഗ്വാദവുമൊന്നും ഇവരെ ബാധിച്ചിരുന്നില്ല.

പുതിയ ചിത്രമായ ഭാരതിന്റെ തിരക്കിലാണ് സല്‍മാന്‍ ഖാന്‍. റിഷി കപൂറും തിരക്കിലാണ്. സഞ്ജുവിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് രണ്‍ബീര്‍ കപൂര്‍. ബോക്‌സോഫീസില്‍ നിന്നും കോടികള്‍ സ്വന്തമാക്കിയ ചിത്രം മികച്ച പ്രതികരണവുമായി കുതിക്കുകയാണ്. റിലീസ് ചെയ്ത് ആദ്യ ഷോ പുരോഗമിക്കുന്നതിനിടയില്‍ത്തന്നെ സിനിമയെക്ക്ക് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്.


Click it and Unblock the Notifications