»   » സല്‍മാന്‍ ഖാന്റെ വിലപ്പെട്ട വസ്തുക്കള്‍ ആരാധകര്‍ മോഷ്ടിച്ചു

സല്‍മാന്‍ ഖാന്റെ വിലപ്പെട്ട വസ്തുക്കള്‍ ആരാധകര്‍ മോഷ്ടിച്ചു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം സല്‍മാന്‍ ഖാന് ഇനി ഇതുപോലൊരു പണികിട്ടാനില്ല. മുബൈയിലെ ഒരു നൈറ്റ്ക്ലബില്‍ എത്തിയപ്പോഴാണ് സല്‍മാന്‍ ഖാന് ഇങ്ങനൊരു പണി കിട്ടുന്നത്. സല്‍മാന്‍ ഖാന്‍ നൈറ്റ് ക്ലബ്ബില്‍ എത്തിയതും, സുന്ദരികള്‍ സല്‍മാന്‍ ഖാന്റെ ചുറ്റിനും കൂടി. തന്റെ ആരാധകരാണെന്ന് കരുതിയ സല്‍മാന്‍ ഖാന്‍ യുവതികളോട് സംസാരിച്ചുക്കൊണ്ടിരിക്കുന്ന സമയത്ത് കൈയ്യിലുണ്ടായിരുന്ന വിലപ്പെട്ട വസ്തുക്കള്‍ അടുത്തിരുന്ന ടേബിളില്‍ വച്ചു.

എന്നാല്‍ സല്‍മാന്‍ വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ താരത്തിന്റെ പേഴ്‌സ്, ബജ്രംഗി ഭായിജാനിലെ മാലയുടെ ലോക്കറ്റും കാണാനില്ല. രണ്ട് സെയ്ഫ് ഗാഡുകളുമായാണ് താരം ക്ലബ്ബിലെത്തിയത്. പോലീസ് പരാതി നല്‍കാമെന്ന് പറഞ്ഞെങ്കിലും സല്‍മാന്‍ തയ്യാറായില്ല. മുബൈ നഗരം ഒട്ടും സുരക്ഷയില്ലാത്ത ഇടമാണെന്നും സല്‍മാന്‍ ഖാന്‍ കുറ്റപ്പെടുത്തി.

സല്‍മാന്‍ ഖാന്റെ വിലപ്പെട്ട വസ്തുക്കള്‍ ആരാധകര്‍ മോഷ്ടിച്ചു

കബീര്‍ ഖാന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ബജ്രംഗി ഭായിജാന്‍. ഈ വര്‍ഷത്തെ സല്‍മാന്‍ ഖാന്റെ വമ്പന്‍ ഹിറ്റായ ചിത്രമായിരുന്നു ഇത്. കരീന കപൂറാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ നായിക വേഷം അവതരിപ്പിച്ചത്.

സല്‍മാന്‍ ഖാന്റെ വിലപ്പെട്ട വസ്തുക്കള്‍ ആരാധകര്‍ മോഷ്ടിച്ചു

ബജ്രംഗി ഭായിജാന്റെ വിജയത്തിന് ശേഷം സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രമാണ് പ്രേം രധാന്‍ ധന്‍പയോ. സോനം കപൂറാണ് ചിത്രത്തില്‍ നായിക. സൂരജ് ആര്‍ ഭരജാത്യ സംവിധാനം ചെയ്യുന്ന ചിത്രം ബജ്രംഗി ഭായിജാന്റെ ഫലം കണ്ടേക്കുമെന്നാണ് ബോളിവുഡിലെ സംസാരം.

സല്‍മാന്‍ ഖാന്റെ വിലപ്പെട്ട വസ്തുക്കള്‍ ആരാധകര്‍ മോഷ്ടിച്ചു

തമിഴില്‍ സൂപ്പര്‍ ഹിറ്റായ വിജയ് യുടെ കത്തിയുടെയും, ജയം രവിയുടെ തനി ഒരുവന്റെയും പകര്‍പ്പവകാശം സല്‍മാന്‍ ഖാന്‍ കൈപ്പറ്റി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പുതിയ ചിത്രങ്ങള്‍ ആര് സംവിധാനം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്നാണ് അറിയുന്നത്.

സല്‍മാന്‍ ഖാന്റെ വിലപ്പെട്ട വസ്തുക്കള്‍ ആരാധകര്‍ മോഷ്ടിച്ചു

നേരത്തെ സല്‍മാന്‍ ഖാന്‍ റീമേക്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
salman khan, who is not a habitué of such venues, was approached by four girls who introduced themselves as his fans and he spoke to them briefly.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam