»   » ബാഹുബലിയോട് മത്സരിച്ച് ബജ്‌രംഗി ഭായിജാന്‍ ഒരാഴ്ചകൊണ്ട് നേടിയത് 184 കോടി രൂപ

ബാഹുബലിയോട് മത്സരിച്ച് ബജ്‌രംഗി ഭായിജാന്‍ ഒരാഴ്ചകൊണ്ട് നേടിയത് 184 കോടി രൂപ

Posted By:
Subscribe to Filmibeat Malayalam

മുംബൈ: സല്‍മാന്‍ഖാന് 100 കോടി രൂപയില്‍ അധികം പ്രതിഫലം നല്‍കിയാലും ഉറപ്പിച്ച് സിനിമയെടുക്കാമെന്ന അവസ്ഥയിലാണ് ഇപ്പോള്‍ ബോളിവുഡ് നിര്‍മാതാക്കള്‍. അടുത്തിടെ റിലീസ് ചെയ്ത സിനിമകളെല്ലാം കോടിക്കണക്കിന് രൂപ ലാഭമാണ് ഓരോ നിര്‍മാതാവിനും സല്‍മാന്‍ ഖാന്‍ തന്റെ സ്റ്റാര്‍ പദവികൊണ്ട് നേടിക്കൊടുത്തത്.

ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ബജ്‌രംഗി ഭായിജാന്‍ എന്ന സിനിമയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഒരാഴ്ചകൊണ്ട് സല്ലുവിന്റെ സിനിമ വാരിയെടുത്തത് 184 കോടി രൂപയാണ്. ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രം പണംവാരി കുതിപ്പു നടത്തുമ്പോഴാണ് ഒട്ടും ഭയമില്ലാതെ റിലീസ് ചെയ്ത സല്‍മാഖാന്‍ സിനിമ കോടികള്‍ കൊയ്യുന്നത്.

bajrangi-bhaijaan-movie

ആദ്യ ദിവസങ്ങളില്‍ തന്നെ സൂപ്പര്‍താരം ആമിര്‍ഖാന്‍ അടക്കമുള്ളവര്‍ നല്ല അഭിപ്രായം പറഞ്ഞതാണ് ബജ്‌രംഗി ഭായിജാന്‍ ബോക്‌സ് ഓഫീസില്‍ കുതിക്കാന്‍ കാരണം. ആമിര്‍ ഖാന്റെ പികെ യെയും, ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂ ഇയറിനെയും കടത്തിവെട്ടുന്നതാണ് ആദ്യ ആഴ്ചയിലെ കലക്ഷനെന്ന് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഈദ് റിലീസ് ആയ കിക്ക് എന്ന സിനിമയ്ക്കുശേഷം 200 കോടിയെന്ന കടമ്പ കടക്കുന്ന രണ്ടാമത്തെ സല്‍മാന്‍ ഖാന്‍ സിനിമയാണ് ബജ്‌രംഗി ഭായിജാന്‍. മണ്‍സൂണ്‍ കാലമല്ലായിരുന്നെങ്കില്‍ ഇതിന്റെ ഇരട്ടിയിലേറെ കലക്ഷന്‍ സിനിമ നേടുമായിരുന്നെന്നാണ് ബോക്‌സ് ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

English summary
Salman Khan's Bajrangi Bhaijaan collects Rs 184 crore in first week

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam