സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധേയമാവുന്നു! വേറിട്ട മേക്കോവറുകളില്‍ താരം
റേസ് 3യ്ക്കു ശേഷം സല്‍മാന്‍ ഖാന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഭാരത്. ഈദ് റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്ന്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഭാരതില്‍ വേറിട്ട ഗെറ്റപ്പുകളിലെത്തുന്ന സല്‍മാന്‍ ഖാനെയാണ് മോഷന്‍ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.
കത്രീന കൈഫ് നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ തബു, ദിഷ പഠാണി, സുനില്‍ ഗ്രോവര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, സല്‍മാന്‍ ഖാന്‍ ഫിലിംസ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു. വിശാല്‍-ശേഖര്‍ ടീമാണ് സല്‍മാന്‍ ഖാന്‍ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

അലി അബ്ബാസ് സഫറാണ് സല്‍മാന്റെ പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. തമിഴ്,തെലുങ്ക്,ഹിന്ദി,മലയാളം ഭാഷകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആരാധകരെ ഒന്നടങ്കം ആവേശം കൊളളിക്കുന്ന ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ഭാരത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്‌റ് ലുക്ക് പോസ്റ്ററും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











