സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിന്റെ കിടിലന്‍ ടീസര്‍ പുറത്ത്! വൈറലായി വീഡിയോ! കാണൂ
റേസ് 3യ്ക്കു ശേഷം സല്‍മാന്‍ ഖാന്‍ നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് ഭാരത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കിയിരുന്നത്. സിനിമയുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെതായി കിടിലന്‍ ടീസര്‍ തന്നെയാണ് ഇറങ്ങിയിരിക്കുന്നത്.
സല്‍മാന്‍ ഖാന്‍ തന്നെയാണ് ടീസറില്‍ തിളങ്ങിനില്‍ക്കുന്നത്. ഇത്തവണയും കത്രീന കൈഫാണ് സല്‍മാന്‍ ഖാന്റെ നായികാ വേഷത്തില്‍ എത്തുന്നത്. റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, സല്‍മാന്‍ ഖാന്‍ ഫിലിംസ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു. തബു, ദിശ പഠാണി, സുനില്‍ ഗ്രോവര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

വിശാല്‍ ശേഖറാണ് സല്‍മാന്‍ ഖാന്‍ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഇത്തവണയും ഈദ് ആഘോഷവേളയിലാണ് സല്‍മാന്‍ ഖാന്റെ സിനിമ റിലീസ് ചെയ്യുന്നത്. ആരാധകരെ ഒന്നടങ്കം ആവേശം കൊളളിക്കുന്ന ഒരു കിടിലന്‍ മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ഭാരത് എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്‌റ് ലുക്ക് പോസ്റ്ററിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


Click it and Unblock the Notifications











