സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നിന്ന് സഹോദരി ഭര്‍ത്താവ് ആയുഷ് ശര്‍മ ഇറങ്ങി പോയി, കാരണം...

ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന താരകുടുംബമാണ് നടന്‍ സല്‍മാന്‍ ഖാന്റേത്. ബോളിവുഡിലെ അറിയപ്പെടുന്ന സിനിമ കുടുംബമാണ് ഇവരുടേത്. ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇവർ സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോഴിത ബോളിവുഡ് കോളങ്ങളില്‍ വൈറല്‍ ആവുന്നത് സല്ലുഭായിയുടെ കുടുംബവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ്.

 Salman Khan,

നടനും സഹോദരി ഭര്‍ത്താവുമായ ആയുഷ് ശര്‍മയും സല്‍മാനുമായി തെറ്റിയെന്നാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ 'കഭി ഈദ് കഭി ദീപാവലിയില്‍' നിന്ന് ആയുഷ് പിന്‍മാറിയിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം താരകുടുംബത്തില്‍ നിന്നുണ്ടായിട്ടില്ല. നടന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയത് ബോളിവുഡ് കോളങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സല്‍മാന്റെ ഇളയ സഹോദരി അര്‍പിതയുടെ ഭര്‍ത്താവാണ് ആയുഷ്.

സല്‍മാന്‍ ഖാന്റെ പ്രൊഡക്ഷന്‍ ഹൗസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കമ്പനിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് നടന്‍ ഈ ചിത്രം വിട്ടതെന്നാണ് പുറത്ത വരുന്ന റിപ്പോര്‍ട്ട്. സോഴ്‌സിനെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. നടന്‍ തുടക്കത്തില്‍ ഈ സിനിമയുടെ ഭാഗമായിരുന്നു.

2021 ല്‍ പുറത്തിറങ്ങിയ 'അന്തിം: ദി ഫൈനല്‍ ട്രൂത്ത്' എന്ന ചിത്രത്തിന് ശേഷം സല്‍മാനും ആയുഷും ഒന്നിക്കുന്ന ചിത്രമായിരുന്നു ഇത്. നടന്റെ സഹോദരന്റെ റോളായിരുന്നു ചിത്രത്തില്‍.

സല്‍മാനോടൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. പൂജ ഹെഗ്‌ഡെയാണ് നായിക, തെലുങ്ക് താരം വെങ്കിടേഷും സിനിമയുടെ ഭാഗമാവുന്നുണ്ട്. നടനു അവതാരകനുമായ രാഘവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അടുത്ത വര്‍ഷമോ ഈ വര്‍ഷം അവസാനമോ ആയിരിക്കും ചിത്രം പുറത്തെത്തുക. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നിരുന്നു. സല്‍മാന്‍ തന്നെയാണ് ഇത് പങ്കുവെച്ചത്.

സല്‍മാന്‍ ഖാന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഈ കുടുംബ ചിത്രം 'ഹൗസ്ഫുള്‍ 4' ഫെയിം ഫര്‍ഹാദ് സാംജിയാണ് സംവിധാനം ചെയ്യുന്നത്.

ഏറെ ആവേശത്തോടെയാണ് ആയുഷ് ഈ ചിത്രത്തിന്റെ ഭാഗമായത്. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ റോളായിരുന്നു ഈ ചിത്രത്തില്‍. നടന്‍ ഈ സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.'ഈ പ്രൊജക്റ്റിലൂടെ സിനിമയോടുള്ള എന്റെ അഭിരുചി പരീക്ഷിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഒരു റൊമാന്റിക് ഡ്രാമയില്‍ നിന്ന് ആക്ഷന്‍ ചിത്രത്തിലേക്കും ഇപ്പോള്‍ ഒരു ഫാമിലി ഡ്രാമയിലേക്കും എത്തിയ സിനിമാ ലോകത്തെ എന്റെ ഇന്നിംഗ്സ് മികച്ച രീതിയില്‍ എത്തിച്ചേര്‍ന്നതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു,' എന്നാണ് ആയുഷ് ശര്‍മ്മ പറഞ്ഞു. നടന്‍ സിനിമ വിട്ടതോടെ അന്ന് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്‌.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X