ദബാംഗ് 3യില്‍ സണ്ണി ലിയോണ്‍ വേണ്ടെന്ന് സല്‍മാന്‍ ഖാന്‍! കാരണം തുറന്നുപറഞ്ഞ് സൂപ്പര്‍താരം! കാണൂ

By Prashant V R

സല്‍മാന്‍ ഖാന്റെ കരിയറില്‍ വലിയ ഹിറ്റായി മാറിയ സിനിമയായിരുന്നു ദബാംഗ്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷനിലും നേട്ടമുണ്ടാക്കിയ സിനിമ കൂടിയായിരുന്നു ഇത്. ആദ്യ ഭാഗത്തിന്റെ വലിയ വിജയത്തിനു ശേഷം സിനിമയുടെതായി രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. ദബാംഗ് 2വിനു പിന്നാലെ ഇപ്പോള്‍ ചിത്രത്തിന് മൂന്നാം ഭാഗം ഒരുക്കുന്നതിനുളള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകരുളളത്.

ദബാംഗ് 3യുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയുടെ റിലീസിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. അതേസമയം ദബാംഗ് 3യുമായി ബന്ധപ്പെട്ടുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ദബാംഗ് 3യില്‍ സണ്ണി ലിയോണ്‍

ദബാംഗ് 3യില്‍ സണ്ണി ലിയോണ്‍

പ്രഭുദേവയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദബാംഗ് 3യുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ സല്‍മാന്‍ ഖാന്റെ പോലീസ് വേഷം കാണാനായാണ് എല്ലാവരും കാത്തിരിക്കുന്നത്. ചുല്‍ബുള്‍ പാണ്ഡെ ആയുളള സല്‍മാന്‍റെ തിരിച്ചുവരവ് തന്നെയായിരിക്കും ചിത്രത്തിലെ മുഖ്യ ആകര്‍ഷണമായി മാറുക. ആക്ഷന്‍ മസാല എന്റര്‍ടെയ്‌നറായിട്ടാണ് ദബാംഗ് 3 അണിയറ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്നത്.

ചിത്രത്തിലെ ഐറ്റം സോംഗ്

ചിത്രത്തിലെ ഐറ്റം സോംഗ്

ദബാംഗ് സിരീസിലെ ഐറ്റം ഡാന്‍സുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. ദബാംഗിന്റെ ആദ്യ ഭാഗത്തില്‍ മല്ലിക അറോറയും രണ്ടാം ഭാഗത്തില്‍ കരീന കപൂറുമായിരുന്നു ഐറ്റം ഡാന്‍സുമായി എത്തിയിരുന്നത്. ഇവരുടെ സാന്നിദ്ധ്യം ദബാംഗ് സീരിസിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറുകയും ചെയ്തു. ദബാംഗിന്റെ ആദ്യ ഭാഗങ്ങളിലേതു പോലെ മൂന്നാം പാര്‍ട്ടിലും ഐറ്റം സോംഗുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സണ്ണി വേണ്ടെന്ന് സല്‍മാന്‍

സണ്ണി വേണ്ടെന്ന് സല്‍മാന്‍

ദബാംഗ് 3യില്‍ സണ്ണി ലിയോണും എത്തുമെന്നായിരുന്നു കൂടുതലായും പറഞ്ഞു കേട്ടത്. സംവിധായകന്‍ പ്രഭുദേവയും അര്‍ബാസ് ഖാനും സണ്ണി വന്നാല്‍ സിനിമയ്ക്ക് ഗുണകരമാകുമെന്നായിരുന്നു അഭിപ്രായപ്പെട്ടിരുന്നത്. സിനിമാ പ്രേമികളും ആരാധകരും ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് സണ്ണി ലിയോണ്‍. എന്നാല്‍ ദബാംഗ് 3യില്‍ സണ്ണി വേണ്ടെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

സണ്ണി ലിയോണിനേക്കാള്‍ സ്വീകാര്യത

സണ്ണി ലിയോണിനേക്കാള്‍ സ്വീകാര്യത

സംവിധായകനും നിര്‍മ്മാതാവും നിര്‍ബന്ധിച്ചെങ്കിലും സണ്ണി വേണ്ടെന്ന തീരുമാനത്തിലാണ് സല്‍മാന്‍ ഖാനെന്നാണ് അറിയുന്നത്. സണ്ണി ലിയോണ്‍ വേണ്ടെന്നും പകരം മൗനി എന്ന നടി മതിയെന്നും സല്‍മാന്‍ പറഞ്ഞതായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സണ്ണി ലിയോണിനേക്കാള്‍ മികച്ച സ്വീകാര്യത മൗനിക്ക് ലഭിക്കുമെന്നാണ് സല്‍മാന്‍ ഖാന്‍ കരുതുന്നത്.

നായികയായി സൊനാക്ഷി

നായികയായി സൊനാക്ഷി

എന്നാല്‍ ദബാംഗ് 3യില്‍ മൗനി എത്തുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇത്തവണയും സൊനാക്ഷി സിന്‍ഹ തന്നെയാണ് സല്‍മാന്‍ ഖാന്റെ നായികാ വേഷത്തില്‍ എത്തുന്നത്. അടുത്തിടെയായിരുന്നു സോനാക്ഷി ദബാംഗ് 3യുടെ സെറ്റില്‍ ജോയിന്‍ ചെയ്തിരുന്നത്. വാണ്ടഡ് എന്ന ചിത്രത്തിനു ശേഷം സല്‍മാന്‍ ഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ദബാംഗ് 3.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X