ഉത്തേജക മരുന്നടിച്ച് നിയന്ത്രണം വിട്ടു! സല്‍മാന്‍റെ മുന്‍ ബോഡിഗാര്‍ഡിനെ വലയെറിഞ്ഞ് പിടിച്ച് പോലീസ്

By Midhun Raj

മൊറാദാബാദില്‍ സല്‍മാന്‍ ഖാന്റെ മുന്‍ ബോഡിഗാര്‍ഡിനെ വലവീശി പിടികൂടി പോലീസ്. അമിതമായി സ്റ്റിറോയിഡ് ഉപയോഗിച്ച് നിലതെറ്റി ബഹളംവെച്ച അനസ് ഖുറേഷി എന്നയാളെ നാട്ടുകാരുടെ സഹായത്തോടെ കയറും മീന്‍പിടിക്കുന്ന വലയും ഉപയോഗിച്ചാണ് പോലീസ് പിടികൂടിയത്. സല്‍മാന്‍ ഖാന്റെ സ്വകാര്യ സുരക്ഷാ വിഭാഗത്തില്‍ രണ്ട് വര്‍ഷം മുന്‍പ് വരെ പ്രവര്‍ത്തിച്ചയാളാണ് അനസ്. നിലവില്‍ മുംബൈയില്‍ ബൗണ്‍സറായി ജോലി ചെയ്യുകയാണ് ഇയാള്‍.

പത്ത് ദിവസം മുന്‍പാണ് അനസ് ജന്മനാട്ടില്‍ എത്തിയത്. രണ്ട് ദിവസം മുന്‍പ് നടന്ന മിസ്റ്റര്‍ മൊറാദാബാദ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ഇയാള്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു. എന്നാല്‍ ചാമ്പ്യന്‍ഷിപ്പിലെ തോല്‍വിയില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തലേദിവസം ഉപയോഗിച്ച ഉത്തേജക മരുന്നിന്റെ പാര്‍ശ്വഫലം കാലത്ത് ഉണര്‍ന്നതോടെയാണ് കണ്ടുതുടങ്ങിയത്.

moradhabad incident

വീട്ടില്‍ നിന്നും പുറത്തേക്കോടിയ അനസ് വഴിയാത്രക്കാരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. അനസിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ പോലീസ് തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും ബറേയ്‌ലിയിലെ മാനസിക രോഗാശുപത്രിയിലും പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X