ഐശ്വര്യ റായിയെ സല്‍മാന്‍ ഉപദ്രവിക്കുമെന്ന് തോന്നുന്നില്ല; മകൻ്റെ പ്രണയത്തെ കുറിച്ച് സലീം ഖാൻ പറഞ്ഞതിങ്ങനെ

ബോളിവുഡിലെ വിവാദ നായകനാണ് സല്‍മാന്‍ ഖാന്‍. ഐശ്വര്യ റായി അടക്കം പ്രമുഖ നടിമാരുമായി താരം പ്രണയത്തിലായിരുന്നു. ഏറ്റവുമൊടുവില്‍ കത്രീന കൈഫ് വരെ ആ ലിസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ 55 വയസുകാരനായ താരം ഇപ്പോഴും വിവാഹം കഴിക്കാതെ ജീവിക്കുകയാണ്. ഒരിക്കല്‍ സല്‍മാന്റെ പിതാവ് സലീം ഖാന്‍ മകന്റെ പ്രണയത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരുന്നു. അക്കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. തുടര്‍ന്ന് വായിക്കാം....

സംഗീത ബിജലാനിയുമായിട്ടാണ് ആദ്യം സല്‍മാന്‍ ഖാന്‍ പ്രണയത്തിലായത്. ഏറെ കാലം ഇഷ്ടത്തിലായിരുന്നു എന്ന് മാത്രമല്ല വിവാഹം വരെ തീരുമാനിച്ചെങ്കിലും ഇരുവരും വേര്‍പിരിഞ്ഞു. ശേഷം ബോളിവുഡ് സുന്ദരിമാരായ സോമി അലിയും ഐശ്വര്യ റായിയുമൊക്കെ സല്‍മാനുമായി പ്രണയത്തിലായി. താരത്തിന്റെ അക്രമസക്തമായ സ്വഭാവം കാരണമാണ് ഇവര്‍ രണ്ട് പേരും ബന്ധം വേണ്ടെന്ന് വെച്ചത്. പ്രണയത്തിന്റെ കാര്യത്തില്‍ എല്ലായിപ്പോഴും സല്‍മാന്‍ ഖാന്‍ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു.

salman-aiswarya-sangeeta

ഒരിക്കല്‍ ഐശ്വര്യ റായിയും മകനും തമ്മിലുള്ള പ്രണയത്തെ കുറിച്ച് സല്‍മാന്‍ ഖാന്റെ പിതാവ് തുറന്ന് സംസാരിച്ചിരുന്നുു. അവര്‍ വളര്‍ന്ന് വരുന്നതല്ലേ ഉള്ളു. അതുകൊണ്ട് അവരെ വെറുതേ വിട്ടേക്കു. അവരുടെ ബന്ധത്തിന് ശക്തി ഉണ്ടെങ്കില്‍ ലോകത്തിലെ ഒന്നിനും അവരെ തടയാന്‍ സാധിക്കില്ല. നിങ്ങള്‍ അവരെ ഇങ്ങനെ കൊല്ലുകയാണെങ്കില്‍ അവര്‍ മരണമില്ലാത്ത പ്രണയിതാക്കളാകും.

പ്രസവശേഷവും ബോഡി ഫിറ്റ്നെസ് നിലനിർത്തി എമി ജാക്സൺ, അതിശയിപ്പിക്കുന്ന നടിയുടെ ഫോട്ടോസ് കാണാം

Recommended Video

Salman Khan to donate Rs 1,500 to 25,000 film industry workers amid the second wave of COVID-19

ഐശ്വര്യയ്ക്ക് മുന്‍പ് സംഗീതയും സോമിയും തമ്മിലുണ്ടായ പ്രണയത്തെ കുറിച്ചും താരപിതാവ് മറുപടി പറഞ്ഞിരുന്നു. അവിടെ പ്രണയം ഇല്ലായിരുന്നു. അതുകൊണ്ട് അതവസാനിച്ചു. സംഗീതയുമായി സല്‍മാന്‍ ഏഴ് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. സോമിയുമായിട്ടുള്ള ബന്ധവും നീണ്ട് നിന്നില്ല. ഐശ്വര്യ റായിയെ ഉപദ്രവിച്ചതിനെ കുറിച്ചും സലീം പറഞ്ഞു. ഐശ്വര്യ സല്‍മാന്റെ കൂടെ പോകുന്നതിന് നിര്‍ബന്ധിച്ചിട്ടില്ല. അവര്‍ പരസ്പരം ഇഷ്ടപ്പെട്ടിരുന്നത് കൊണ്ടാണ് അവന്റെയൊപ്പം ഒരുമിച്ച് പോയതൊക്കെ. അങ്ങനെയുള്ള ഒരാളെ പ്രഹരിക്കുമോ എന്നും സലീം ഖാന്‍ ചോദിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X