ഭാര്യയും 4 മക്കളുമുള്ളപ്പോള്‍ നടിയെ കൂട്ടി വന്നു; ഒരു വീട്ടില്‍ രണ്ട് ഭാര്യമാരുമായി ജീവിച്ച കഥ പറഞ്ഞ് സലിം ഖാൻ

ബോളിവുഡിലെ പ്രണയ നായകനാണ് സല്‍മാന്‍ ഖാന്‍. മുന്‍നിര നടിമാരുമായി താരത്തിനുണ്ടായിരുന്ന പ്രണയമൊക്കെ എല്ലാ കാലത്തും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. എന്നാല്‍ സല്‍മാനെക്കാള്‍ മുന്‍പ് അദ്ദേഹത്തിന്റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാനും പ്രണയകഥയുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

രണ്ട് ഭാര്യമാരുടെയും അഞ്ച് മക്കളുടെയും കൂടെ സന്തുഷ്ടനായിട്ടാണ് സലിം ഖാന്‍ ജീവിച്ചത്. നേരത്തെ വിവാഹിതനും മക്കളുമുള്ള കാലത്താണ് സലിം നടിയും നര്‍ത്തകിയുമായ ഹെലനെ വിവാഹം കഴിക്കുന്നത്. ഈ കഥകള്‍ സലിം തന്നെ പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പിതാവിന്റെ രണ്ടാം വിവാഹത്തെ കുറിച്ച് അര്‍ബ്ബാസാണ് ചോദിക്കുന്നതും

സലിം ഖാന്റെ മകനും നടനുമായ അര്‍ബ്ബാസ് ഖാന്റെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍. പിതാവിന്റെ രണ്ടാം വിവാഹത്തെ കുറിച്ച് അര്‍ബ്ബാസാണ് ചോദിക്കുന്നതും. ശരിക്കും അതൊരു ഇമോഷണല്‍ ആക്‌സിഡന്റായിരുന്നുവെന്നാണ് ഇതിനുള്ള മറുപടിയായി സലിം ഖാന്‍ പറഞ്ഞതും. ഈ വീഡിയോ വൈറലായതിന് പിന്നാലെ താരങ്ങളുടെ പ്രണയകഥയും വിവാഹത്തിലേക്ക് എത്തിയതുമടക്കമുള്ള കാര്യങ്ങള്‍ പുറത്ത് വന്നു.

ഞാനും അവളും അന്ന് വളരെ ചെറുപ്പമായിരുന്നു

'ഞാനും അവളും അന്ന് വളരെ ചെറുപ്പമായിരുന്നു. എനിക്ക് അങ്ങനൊരു ഉദ്ദേശം ഇല്ലായിരുന്നെങ്കിലും ഇടയ്ക്ക് വൈകാരികമായൊരു ആക്‌സിഡന്റ് ഉണ്ടായെന്ന് പറയാം. ആര്‍ക്കും ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം', എന്നുമാണ് പ്രചരിക്കുന്ന പ്രൊമോ വീഡിയോയില്‍ സലിം ഖാന്‍ പറയുന്നത്. ഇതിന് പിന്നാലെ നടന്റെ ആദ്യ ഭാര്യയ സുശീല ചരകുമായി (സല്‍മ ഖാന്‍) ഉണ്ടായ പ്രണയവിവാഹത്തെ കുറിച്ചുള്ള കഥകളും പുറത്ത് വന്നു.

 അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 1954 ലാണ് സുശീലയും സലിമും വിവാഹിതരാവുന്നത്

അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 1954 ലാണ് സുശീലയും സലിമും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ സല്‍മാന്‍ ഖാന്‍, അര്‍ബ്ബാസ് ഖാന്‍, സെഹൈല്‍ ഖാന്‍ എന്നിങ്ങനെ മൂന്ന് ആണ്‍മക്കളും അല്‍വിര ഖാന്‍ എന്നൊരു മകളും ജനിച്ചു. അങ്ങനെ ഭാര്യയുടെയും നാല് മക്കളുടെയും കൂടെ സന്തോഷത്തോടെ ജീവിച്ച് വരികയായിരുന്നു താരം. ഇതിനിടയിലാണ് നടി ഹെലനെ സിനിമയില്‍ സഹായിക്കാനായി സലിം എത്തുന്നത്. പ്രൊഫഷണലായിട്ടുള്ള ഇരുവരുടെയും സൗഹൃദം ശക്തമാവുകയായിരുന്നു.

ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന ആരോപണം വരെ എത്തി

പിന്നീടിത് പ്രണയമായി, ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന ആരോപണം വരെ എത്തി. നേരത്തെ വിവാഹിതനാണെങ്കിലും ഹെലനെ കൂടി വിവാഹം കഴിക്കണമെന്ന തീരുമാനത്തിലേക്ക് നടനെത്തി. സലിം വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണെന്ന് ഹെലന് അറിയാമായിരുന്നു. എന്നാല്‍ ആദ്യ ഭാര്യയായ സല്‍മയുടെ കാര്യമാണ് കഷ്ടത്തിലായത്. ഭര്‍ത്താവ് രണ്ടാമതും വിവാഹം കഴിച്ച സ്ത്രീയുടെ കൂടെ ഒരു വീട്ടില്‍ തന്നെ താമസിക്കേണ്ട അവസ്ഥയിലേക്ക് അവരെത്തി.

 രണ്ട് ഭാര്യമാരും തമ്മില്‍ വീടിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി

രണ്ട് ഭാര്യമാരും തമ്മില്‍ വീടിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഗുരുതരമാക്കി. കുട്ടികള്‍ അമ്മയായ സല്‍മയുടെ പക്ഷം ചേരുകയും ഹെലനെ അംഗീകരിക്കാതിരിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ താന്‍ തീരെ സന്തുഷ്ടയായിരുന്നില്ലെന്ന് സല്‍മ പണ്ടൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആദ്യം മക്കളൊന്നും ഹെലനോട് സംസാരിക്കുക പോലും ചെയ്തിരുന്നില്ല. പിന്നീട് പ്രശ്‌നങ്ങളൊക്കെ ഒതുങ്ങി വന്നു. ഹെലനും ആ കുടുംബത്തിന്റെ ഭാഗമായി മാറി. സല്‍മയെ പോലെ ഹെലനും ഒരമ്മയായി.

അര്‍പ്പിത ഖാന്‍ എന്നൊരു പെണ്‍കുട്ടിയെ താരകുടുംബം ദത്തെടുത്തു

പില്‍ക്കാലത്ത് ഹെലനും സലിം ഖാനും അവരുടേതായിട്ടൊരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കാതിരുന്നത് തന്നെ നാല് മക്കളെ കിട്ടിയത് കൊണ്ടാണ്. എന്നാല്‍ പിന്നീട് അര്‍പ്പിത ഖാന്‍ എന്നൊരു പെണ്‍കുട്ടിയെ താരകുടുംബം ദത്തെടുത്തു. അവളെ സ്വന്തം മകളായി തന്നെ വളര്‍ത്തുകയും ചെയ്തിരുന്നു. ഇപ്പോഴും ഖാന്‍ സഹോദരനമാരുടെ ഇളയ സഹോദരിയായി അര്‍പ്പിത താരകുടുംബത്തില്‍ തുടരുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X