»   » സല്‍മാന്‍ ഖാന്റെ ഈ ലുക്കിനെ തോല്‍പ്പിക്കാന്‍ ഷാരൂഖിന് കഴിയുമോ?

സല്‍മാന്‍ ഖാന്റെ ഈ ലുക്കിനെ തോല്‍പ്പിക്കാന്‍ ഷാരൂഖിന് കഴിയുമോ?

Posted By:
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ നടന്നത് ഈയിടെയാണ്. സംഭവം നടന്നത് യൂട്യൂബിലാണെന്ന് മാത്രം. സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ ടീസറിനേക്കാള്‍ ഷാരൂഖിന്റെ പുതിയ ചിത്രമായ ഫാനിന്റെ ടീസര്‍ ജനപ്രീതി നേടിയിരുന്നതായിരുന്നു ഏറ്റുമുട്ടലിന് കാരണം.

എന്തായാലും സംഭവം ആരാധകര്‍ക്കിടയിലും സംസാരമാകുകെയും ചെയ്തിരുന്നു.എന്നാല്‍ സല്ലുവും ഷാരൂഖും തമ്മില്‍ മത്സരം നടക്കുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. മുമ്പും ഇരുവരുടെയും ചിത്രങ്ങള്‍ തമ്മില്‍ മത്സരം നടന്നിട്ടുണ്ട്.

salamankhan

ഇപ്പോഴിതാ സല്‍മാന്റെ സുല്‍ത്താന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നു. സല്‍മാന്‍ തന്റെ ട്വിറ്ററലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്താക്കിയത്. ഗുസ്തിക്കാരന്റെ വേഷത്തിലാണ് സല്‍മാന്‍ ഖാന്‍ സുല്‍ത്താനില്‍ പ്രത്യക്ഷപ്പെടുന്നത്.

ഗുസ്തിക്കാരന്റെ വേഷമായതുക്കൊണ്ട് തന്നെ ചിത്രത്തിന് വേണ്ടി സല്‍മാന്‍ തന്റെ ഭാരം ഇരട്ടിയാക്കിയിരുന്നു. ദങ്കല്‍ എന്ന ചിത്രത്തിന് വേണ്ടി ആമീര്‍ ഖാന്‍ ഭാരം വര്‍ദ്ധിപ്പിച്ചതും വാര്‍ത്തയായിരുന്നു.

English summary
Yes guys, seems like Salman Khan has so many surprises for us. Few minutes back, Salman Khan posted his first look of his much awaited film, Sultan and it is too promising to miss!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam