»   » സഹോദരി അര്‍പ്പിതയ്ക്ക് കുഞ്ഞുണ്ടായ സന്തോഷം, സല്‍മാന്‍ ഖാന്‍ നല്‍കിയ സമ്മാനം എന്താണെന്നോ?

സഹോദരി അര്‍പ്പിതയ്ക്ക് കുഞ്ഞുണ്ടായ സന്തോഷം, സല്‍മാന്‍ ഖാന്‍ നല്‍കിയ സമ്മാനം എന്താണെന്നോ?

Posted By: Sanviya
Subscribe to Filmibeat Malayalam

സഹോദരി അര്‍പ്പിതയ്ക്ക് കുഞ്ഞു ജനിച്ചതിന്റെയും അമ്മാവനായതിന്റെയും സന്തോഷത്തിലാണ് ഇപ്പോള്‍ സല്‍മാന്‍ ഖാന്‍. മാര്‍ച്ച് 30നായിരുന്നു അര്‍പ്പിതയ്ക്കും ഭര്‍ത്താവ് ആയുഷ് ശര്‍മ്മയ്ക്കും ആണ്‍ കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന് പേരുമിട്ടു. അഹില്‍ എന്നാണ് കുഞ്ഞിന്റെ പേര്.

പറഞ്ഞു വരുന്നത് അതൊന്നുമല്ല, സല്‍മാന്‍ തന്റെ സഹോദരി പുത്രന് സമ്മാനവും നല്‍കി കഴിഞ്ഞു. ഒരു ബിഎംഡബള്യൂ 7 സീരിയസാണ്‌ത്രേ സല്‍മാന്‍ ഖാന്‍ കുഞ്ഞിന് സമ്മാനമായി നല്‍കിയിരിക്കുന്നത്.

salman-khan-02

നേരത്തെ അര്‍പ്പിതയുടെ വിവാഹത്തിന് അഞ്ചു കോടിയുടെ റോള്‍ഡ് റോയിസ് ഫാന്റയായിരുന്നു സമ്മാനമായി നല്‍കിയിരുന്നു. 2014 നവംബറിലായിരുന്നു അര്‍പ്പിതയുടെയും ആയുഷിന്റെയും വിവാഹം നടന്നത്.

ഒരു മാസം മുമ്പ് അര്‍പ്പിത അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം സല്‍മാന്‍ ഖാന്റെ വീട്ടില്‍ വച്ച് ആഘോഷിച്ചിരുന്നു. ബോളിവുഡില്‍ നിന്ന് ഒട്ടേറെ താരങ്ങളനും പങ്കെടുത്തിരുന്നു.

English summary
Salman Khan’s gift for his nephew Ahil will blow your mind!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam