സല്‍മാന്റെ വക്കീലിന്റെ ഒരു ദിവസത്തെ പ്രതിഫലം അറിയാമോ?
കോടതി അഞ്ച് വര്‍ഷത്തെ തടിവിന് ശിക്ഷച്ച സല്‍മാന്‍ ഖാന്‍, അതിലും വേഗത്തില്‍ മണിക്കൂറുകള്‍ക്കകം രണ്ട് ദിവസത്തെ ജാമ്യത്തിന് പുറത്തിറങ്ങി. ഇപ്പോഴിതാ ശിക്ഷാ വിധി മരവിപ്പിച്ച് നടന് ജാമ്യം. എന്താല്ലേ...ഏതോ സിനിമയില്‍ ആരോ പറഞ്ഞതു പോലെ ഹാരിഷ് സെല്‍വെയാണ് വക്കിലെങ്കില്‍ പിന്നെ ഒന്നും നോക്കണ്ട!
മുന്‍ ഇന്ത്യന്‍ സോളിറ്റല്‍ ജനറല്‍ കൂടെയായ ഹാരിഷ് സല്‍വെയാണ് സല്‍മാന്‍ ഖാന്റെ പല്ലു പോലെ കോടതിയില്‍ നിന്ന് ഇറക്കി കൊണ്ടുവന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ സല്‍വെയാണ് കടല്‍ വെടിവയ്പ്പ് കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി വാദിക്കുന്നതും.

കോര്‍പ്പറേറ്റ് ഭീമന്മാരുടെയും രാഷ്ട്രീയക്കാരുടെയും, ചലച്ചിത്രതാരങ്ങളുടെയും അങ്ങനെ സമ്പത്തിന്റെ പേരില്‍ സമൂഹത്തിന്റെ ഉന്നതിയില്‍ ഇരിക്കുന്നവരുടെ പ്രിയപ്പെട്ട അഭിഭാഷകനായ സല്‍വെയുടെ ഒരു ദിവസത്തെ പ്രതിഫലം എത്രയാണെന്നറിയാമോ, മുപ്പത് ലക്ഷം രൂപ!
അംബാനി സഹോദനമാരായ മുകേഷ് അംബാനി അനില്‍ അംബാനി എന്നിവര്‍ നാച്ചുറല്‍ ഗ്യാസ് ഇടപാടില്‍ പരസ്പരം മുംബൈ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മുകേഷ് അംബാനിക്കു വേണ്ടീ സാല്‍വെയാണു ഹാജരായത്. അന്ന് ആ കേസ് വാദിച്ച് ജയിപ്പിച്ചതിന് സാല്‍വേയ്ക്ക് ലഭിച്ച പ്രതിഫലം 15 കോടിയാണ്.


Click it and Unblock the Notifications











