സൽമാൻ ഖാന്റെ അനന്തരവൻ അബ്ദുല്ല ഖാൻ അന്തരിച്ചു, കൊവിഡ് ബാധയല്ലെന്ന് ബന്ധുക്കൾ
ബോളിവുഡ് താരം സൽമാൻഖാന്റെ അനന്തരവൻ അബ്ദുല്ല ഖാൻ 38 അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. ഏറെ നാളുകളായി പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നു അബ്ദുല്ല. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുൻപ് ആരോഗ്യ സ്ഥിതി മോശപ്പെടുകയായിരുന്നു, തുടർന്ന് ധീരുഭായ് കോകിലബെൻ അംബാനി ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് അബ്ദുല്ലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അറിഞ്ഞ സൽമാൻ നേരിട്ട് ഇടപെട്ട് ചികിത്സ മുംബൈയിലെ ബാന്ദ്രയിലുള്ള ലീലവതി ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു.

അനന്തരവന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് സൽമാൻ ഖാൻ രംഗത്തെത്തിയിട്ടുണ്ട്. എന്നും നിന്നെ സ്നേഹിക്കുന്നു... അബ്ദുല്ലയ്ക്കൊപ്പം നിൽക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പങ്കുവെച്ചു കൊണ്ട് താരത്തിന്റെ ഹൃദയ സ്പർശിയായ കുറിപ്പ്. . അബ്ദുള്ളയും സൽമാൻഖാനുമായുള്ള ആത്മബന്ധം ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. സൽമാനെ പോലെ ഫിറ്റ്നസ്സിൽ ഏറെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് അബ്ദുല്ലയും. ഇരുവരും ചേർന്നുള്ള വർക്കൗട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അബ്ദുള്ളയുടെ വിയോഗം പ്രേക്ഷകർ ഏറെ ഞെട്ടലോടെയാണ് കേട്ടത്. ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം അബ്ദുല്ലയുടെ മരണം കൊവിഡ് ബാധയെ തുടർന്നാണെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തിട്ടുണ്ട്. കൊറോണ ബാധയല്ലെന്നും ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
ബോളിവുഡ് സിനിമ ലോകവുമായി അധികം ബന്ധമില്ലാത്ത അബ്ദുല്ല സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. സൽമാൻഖാനുമായുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അബ്ദുല്ലയുമായി വളര അടുത്ത ബന്ധമായിരുന്നു സൽമാനുണ്ടായിരുന്നു. ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന അബ്ദുല്ലയുടെ വീഡിയോകൾ സൽമാൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ച്ചിരുന്നു. അബ്ദുല്ലയെ ഉയർത്തി നിൽക്കുന്ന സൽമാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിരുന്നു.


Click it and Unblock the Notifications











