വയസ് 53 അതോ 25? സ്വിമ്മിങ് പൂളിലേക്ക് സൽമാന്റെ സാഹസിക ചാട്ടം, അമ്പരന്ന് ആരാധകര്‍
അസാധ്യമായത് ഒന്നുമില്ലെന്ന് പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കുന്ന താരമാണ് സൽമാൻഖാൻ. പലപ്പോഴും സല്ലുവിന്റെ പല പ്രവർത്തനങ്ങളും പ്രേക്ഷകരെ ഞെട്ടിപ്പിക്കാറുണ്ട്. പലപ്പോഴും പുറത്തു വരുന്ന സൽമാന്റെ വീഡിയോ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോൾ സോ,്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ നീന്തൽ വീഡിയോയാണ്. സൽമാൻ പൂളിലേയ്ക്ക് ചാടുന്ന വീഡിയോയാണ് പുറത്തു വരുന്നത്.

പൂളിന് നേരെയുളള ഉയരം കൂടിയ കല്ലിനു മുകളിൽ നിന്നാണ് താരം പൂളിലേയ്ക്ക് ചാടുന്നത് . കൂടെയുളളവർ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉയരത്തിനു മുകളിൽ നിന്ന് താരം വളരെ കൂളായി ചാടുകയാണ്. വതാരത്തിൽറെ സാഹസിക ഡൈവിങ് കണ്ട് അമ്പരന്ന് നിൽക്കുന്ന സഹായികളേയും വീഡിയോയിൽ കാണാം സാധിക്കുന്നുണ്ട്.
സാഹസിക നീന്തൽ വീഡിയോ സൽമാൻ തന്നെ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. രസകരമായ കമന്റുമായി ആരാധകർ എത്തുന്നുണ്ട്. വയസ് 53 ആണോ അതേ 25 ആണോ എന്നാണ് പലരുടേയും ചോദ്യം. എന്തായാലും വീഡിയോ വൈറലായിട്ടുണ്ട്. സൽമന്റെ ഏറ്റവും പുതിയ ചിത്രമായ ഭാരതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കത്രീന കൈഫാണ് നായിക. ഏറെ നാളുകൾക്ക് ശേഷം കത്രീന-സൽമാൻ ജോഡികളായി എത്തുന്ന ചിത്രമാണിത്.


Click it and Unblock the Notifications











