റെക്കോര്‍ഡ് കളക്ഷനുമായി സല്‍മാന്‍ ഖാന്റെ പ്രേം രത്തന്‍ ധന്‍ പയോ

By Akhila

സൂരജ് ഭരത് ജാത്യ സംവിധാനം ചെയ്ത ചിത്രമാണ് പ്രേം രത്തന്‍ ധന്‍ പയോ. ദീപവലിയ്ക്ക് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ തകര്‍ത്ത് ഓടുകയാണ്. 80 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ 57 കോടി തിരിച്ച് പിടിച്ചിരുന്നു. സാറ്റ് ലൈറ്റ്, മ്യൂസിക് അവകാശങ്ങള്‍ വഴിയാണ് ചിത്രം ഇത്രയും വലിയ തുക സ്വന്തമാക്കിയത്.

ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 40 കോടി ബോക്‌സ് ഓഫീസില്‍ നേടിയിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍ റെക്കോര്‍ഡ് തുകയാണ് ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയില്‍ നിന്നും വിദേശത്തും നിന്നും ലഭിച്ച കളക്ഷനാണിത്. തുടര്‍ന്ന് കാണൂ..

പ്രേം രത്തന്‍ ധന്‍ പയോ

റെക്കോര്‍ഡ് കളക്ഷനുമായി സല്‍മാന്‍ ഖാന്റെ പ്രേം രത്തന്‍ ധന്‍ പയോ

ബജ്രംഗി ഭായിജാന്റെ ഹിറ്റിന് ശേഷം സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പ്രേം രത്തന്‍ ധന്‍പയോ. നീണ്ട ഇടവേളയ്ക്ക് ശേഷം സൂരജ് ഭരത്ജാത്യയും സല്‍മാന്‍ ഖാന്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഈ ചിത്രം.

സല്‍മാന്‍ ഖാന്‍-സോനം കപൂര്‍

റെക്കോര്‍ഡ് കളക്ഷനുമായി സല്‍മാന്‍ ഖാന്റെ പ്രേം രത്തന്‍ ധന്‍ പയോ

സോനം കപൂറാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ നായിക വേഷം അവതരിപ്പിച്ചത്.

റിലീസിന് മുമ്പേ റെക്കോര്‍ഡ്

റെക്കോര്‍ഡ് കളക്ഷനുമായി സല്‍മാന്‍ ഖാന്റെ പ്രേം രത്തന്‍ ധന്‍ പയോ

ദീപവലിയ്ക്കായിരുന്നു ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ റിലീസിന് മുമ്പേ ചിത്രം 57 കോടി നേടി സ്വന്തമാക്കിയിരുന്നു. സാറ്റ്‌ലൈറ്റ്, മ്യൂസിക് എന്നിവയുടെ അവകാശങ്ങള്‍ വഴി ചിത്രത്തിന് ലഭിച്ചത് 57 കോടിയായിരുന്നു.

നിര്‍മ്മാണ ചെലവ്

റെക്കോര്‍ഡ് കളക്ഷനുമായി സല്‍മാന്‍ ഖാന്റെ പ്രേം രത്തന്‍ ധന്‍ പയോ

80 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്.

റെക്കോര്‍ഡ് കളക്ഷന്‍

റെക്കോര്‍ഡ് കളക്ഷനുമായി സല്‍മാന്‍ ഖാന്റെ പ്രേം രത്തന്‍ ധന്‍ പയോ

ചിത്രം റിലീസ് ചെയ്ത് മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍ 400 കോടിയാണ് പ്രേം രത്തന്‍ ധന്‍ പയോ സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യ ദിവസത്തെ കളക്ഷന്‍

റെക്കോര്‍ഡ് കളക്ഷനുമായി സല്‍മാന്‍ ഖാന്റെ പ്രേം രത്തന്‍ ധന്‍ പയോ

റിലീസ് ചെയ്ത ആദ്യ ദിവസക്കൊണ്ട് ചിത്രം 40 കോടി നേടിയിരുന്നു.

പാക്കിസ്ഥാനിലേക്ക്

റെക്കോര്‍ഡ് കളക്ഷനുമായി സല്‍മാന്‍ ഖാന്റെ പ്രേം രത്തന്‍ ധന്‍ പയോ

ബജ്രംഗി ഭായ്ജാന്‍ എന്ന ചിത്രത്തിന് ശേഷം പാകിസ്ഥാനില്‍ റിലീസിനൊരുങ്ങുകയാണ് സല്‍മാന്‍ ഖാന്റെ പ്രേം രത്തന്‍ ധന്‍പയോയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X