തീപ്പാറുന്ന ആക്ഷന്‍ രംഗങ്ങളുമായി സല്‍മാന്‍ ചിത്രം റേസ് 3യുടെ കിടിലന്‍ ട്രെയിലര്‍! കാണൂ
ബോളിവുഡ് സിനിമാ ലോകത്ത് നിരവധി ആരാധകരുളള നടനാണ് സല്‍മാന്‍ ഖാന്‍. താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് സല്‍മാന്റെതായി കൂടുതല്‍ റിലീസ് ചെയ്യാറുളളത്.
വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ നടന്‍ ചെയ്യാറുളളുവെങ്കിലും ഈ ചിത്രങ്ങളെല്ലാം വളരെയധികം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ പോലെ സല്‍മാന്റെ ചിത്രങ്ങള്‍ക്കും വലിയ കളക്ഷന്‍ തിയ്യേറ്ററുകളില്‍ നിന്ന് ലഭിക്കാറുണ്ട്. സല്‍മാന്‍ ഖാന്‍ നായകനാവുന്ന പുതിയ ചിത്രമാണ് റേസ്3.

റേസ് 3
ടൈഗര്‍ സിന്ദാ ഹേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സല്‍മാന്‍ ഖാന്റെതായി റിലീസിങിനൊരുങ്ങുന്ന ചിത്രമാണ് റേസ് 3. 2008ല്‍ പുറത്തിറങ്ങിയ റേസ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗമാണിത്. ഡാന്‍സ് കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ പതിവ് സല്‍മാന്‍ ചിത്രങ്ങള്‍പോലെ മാസ് എന്റര്‍ടെയ്‌നര്‍ സിനിമയായിട്ടാണ് ഒരുക്കിയിരിക്കുന്നത്. രമേഷ് എസ് തൗരാനിയും സല്‍മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമാ പ്രേമികളും ആരാധകരും ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന സല്‍മാന്‍ ചിത്രങ്ങളിലൊന്നാണ് റേസ്3.

ചിത്രത്തിലെ നായിക
ബോളിവുഡിലെ താരറാണി ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് റേസ് 3യില്‍ സല്‍മാന്റെ നായികയായി എത്തുന്നത്. കിക്ക് എന്ന ഹിറ്റ് ചിത്രത്തിലായിരുന്നു സല്‍മാനൊപ്പം ജാക്വിലിന്‍ ഒടുവില്‍ അഭിനയിച്ചിരുന്നത്. റേസ് 3യില്‍ ജെസീക്ക എന്നൊരു കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് ചിത്രത്തില്‍ ജാക്വിലിന്‍ പ്രത്യക്ഷപ്പെടുന്നത്. ബിഗ് ബഡ്ജറ്റിലാണ് റേസ് 3 അണിയറപ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയിട്ടുളളത്. ആദ്യ രണ്ടു ഭാഗങ്ങളെ പോലെ പ്രേക്ഷകരെ മടുപ്പിക്കാത്ത തരത്തിലുളള ആവേശകരമായ രംഗങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്നും അറിയുന്നു.

മറ്റു പ്രധാന താരങ്ങള്‍
ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായാണ് റേസ് 3 സംവിധായകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂപ്പര്‍താരം അനില്‍ കപൂറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.ചിത്രത്തില്‍ റോബര്‍ട്ട് ഡി കോസ്റ്റ എന്ന കഥാപാത്രമായിട്ടാണ് അനില്‍ കപൂര് എത്തുന്നത്. ബോബി ഡിയോള്‍, ഡെയ്‌സി ഷാ, സാഖിബ് സലീം, ഫ്രെഡി ധാരുവാല, സൊനാക്ഷി സിന്‍ഹ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. അയനങ്ക ബോസാണ് സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജൂണ്‍ 15നാണ് ചിത്രം തിയ്യേറ്ററുകളിലേക്കെത്തുന്നത്. ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമുളള സല്‍മാന്റെ ഈദ് സമ്മാനമായിരിക്കും റേസ് 3. ഹോളിവുഡ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുളള ആക്ഷന്‍ സീക്വന്‍സുകളും ആവേശകരമായ രംഗങ്ങളുമാണ് റേസ് 3യ്ക്കായി അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്

ട്രെയിലര്‍
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ റേസ് 3യുടെ കിടിലന്‍ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീപ്പാറുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് എന്ന ചിത്രത്തോട് സാദൃശ്യം പുലര്‍ത്തുന്ന ചില രംഗങ്ങളും ചിത്രത്തിന്റെ ട്രെയിലറില്‍ കാണാന്‍ സാധിക്കും. ട്രെയിലറില്‍ ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളുടെ എന്‍ട്രിയും കാണിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് റേസ് 3യുടെ ട്രെയിലര്‍
റേസ് 3 ട്രെയിലര്‍ കാണൂ
ട്രെയിലര്‍ കാണൂ


Click it and Unblock the Notifications