ആദ്യ ദിന കളക്ഷനില്‍ ഞെട്ടിച്ച് സല്‍മാന്റെ റേസ് 3! മറികടന്നത് ഈ ചിത്രത്തെ!!
സല്‍മാന്‍ ഖാന്റെ ഈ വര്‍ഷത്തെ ഈദ് സമ്മാനമായി പുറത്തിറങ്ങിയ ചിത്രമാണ് റേസ് 3. ഡാന്‍സ് കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡിലെ വലിയ ഹിറ്റുകളിലൊന്നായ റേസ് സിരീസിന്റെ മൂന്നാം ഭാഗമായാണ് ചിത്രം പുറത്തിറങ്ങിയിരുന്നത്.
ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് ചിത്രത്തില്‍ സല്‍മാന്റെ നായികയായി എത്തിയിരുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നാരു ചിത്രമായിട്ടാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്.സല്‍മാന്റെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ സ്വീക്വന്‍സുകളുമായിരിക്കും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കുകായെന്ന് ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്ത് വ്യക്തമായിരുന്നു.

ബോളിവുഡിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടന്നായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്. ഈദിന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 29.17 കോടി രൂപയാണ് തിയ്യേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നത്. സല്‍മാന്റെ തന്നെ ചിത്രമായ സുല്‍ത്താന്റെ റെക്കോര്‍ഡാണ് റേസ് 3 മറികടന്നിരിക്കുന്നത്. ട്രേഡ് അനലിസിറ്റായ തരണ്‍ ആദര്‍ശാണ് റേസ് 3 കളക്ഷന്‍ വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

സല്‍മാനു പുറമെ അനില്‍ കപൂര്‍, ബോബി ഡിയോള്‍,തുടങ്ങിയവരും റേസ് 3യില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ നല്‍കിയിരുന്നത്. റേസ് 3യ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.


Click it and Unblock the Notifications











