എന്ത് പ്രായവ്യത്യാസമാണ് ദിഷ പറയുന്നത്? 17 കാരിയുടെ കൂടെയാണ് തന്റെ പുതിയ ചിത്രമെന്ന് സല്‍മാന്‍ ഖാന്‍
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഭാരത്. ഈദ് റിലീസായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. കത്രീന കൈഫും ദിഷ പഠാണിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കഴിഞ്ഞ ദിവസം സല്‍മാന്‍ ഖാനൊപ്പം ആദ്യമായി അഭിനയിച്ചതിന്റെ അനുഭവം ദിഷ പഠാണി പങ്കുവെച്ചിരുന്നു.
സൂപ്പര്‍ താരത്തിനൊപ്പം ജോലി ചെയ്തതിനെക്കുറിച്ചും സല്‍മാന്‍റെ കഠിനാദ്ധ്വാനത്തെക്കുറിച്ചും സംസാരിച്ച ദിഷ അദ്ദേഹത്തിനൊപ്പം ഇനിയൊരു ചിത്രമുണ്ടാകാന്‍ സാധ്യതയില്ലെന്നും തുറന്നുപറഞ്ഞിരുന്നു.

ഞങ്ങള്‍ തമ്മിലുളള പ്രായവ്യത്യാസമാണ് ഇതിന് കാരണമെന്നായിരുന്നു നടി പറഞ്ഞത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു. അതേസമയം ദിഷയുടെ കമന്റിന് മറുപടിയുമായി സാക്ഷാല്‍ സല്‍മാന്‍ ഖാന്‍ തന്നെ രംഗത്തെത്തിയിരുന്നു. ദിഷ എന്ത് പ്രായവ്യത്യാസത്തെക്കുറിച്ചാണ് പറയുന്നതെന്ന് താരം ചോദിച്ചു.
പതിനേഴുകാരിയുടെ കൂടെയാണ് താന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നതെന്നായിരുന്നു സല്‍മാന്‍ ഖാന്റെ മറുപടി. അതേസമയം സല്‍മാന്‍ ഖാന്റെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് ആലിയ ഭട്ടാണ്. ആലിയ ഭട്ടിനെ ട്രോളിക്കൊണ്ടാണ് നടന്റെ മറുപടിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരുന്നത്.ർ
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications