»   » സല്‍മാന്റെ സഹോദരി അര്‍പ്പിതയ്ക്കും ആയുഷ് ശര്‍മ്മയ്ക്കും കുഞ്ഞ് ജനിച്ചു, പേരുമിട്ടു!!

സല്‍മാന്റെ സഹോദരി അര്‍പ്പിതയ്ക്കും ആയുഷ് ശര്‍മ്മയ്ക്കും കുഞ്ഞ് ജനിച്ചു, പേരുമിട്ടു!!

Posted By: Sanviya
Subscribe to Filmibeat Malayalam


സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിതയുടെയും ഭര്‍ത്താവ് ആയുഷ് ശര്‍മ്മയുടെയും ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തി. ഇന്ന് രാവിലെയാണ് അര്‍പ്പിയ്ക്കും ആയുഷ് ശര്‍മ്മയ്ക്കും കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന് ഒരു പേരുമിട്ടു, അഹില്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

സല്‍മാന്‍ ഖാന്റെ കുടുംബ സുഹൃത്താണ് ഈ സന്തോഷ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഇവര്‍ അറിയിച്ചു.

arpitha

2014 നവംബറിലാണ് അര്‍പ്പിതയുടെയും ആയുഷിന്റെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. അതുകഴിഞ്ഞ് 2015 നവംബറില്‍ സഹോദരന്‍ അര്‍ബ്ബാസ്, അര്‍പ്പിത അമ്മയാകാന്‍ പോകുന്ന വിവരം പുറത്ത് വിട്ടിരുന്നു.

ഒരു മാസം മുമ്പ് സല്‍മാന്‍ ഖാന്റെ വീട്ടില്‍ വച്ച് അര്‍പ്പിത അമ്മയാകാന്‍ പോകുന്ന സന്തോഷം ആഘോഷിച്ചിരുന്നു. ബോളിവുഡില്‍ നിന്ന് ഒട്ടേറെ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

English summary
Salman Khan's Sister Arpita Khan Is Blessed With A Baby Boy, Named Ahil!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam