സല്‍മാന്റെ ഖാന് സഹോദരി നല്‍കിയ വിലമതിക്കാന്‍ പറ്റാത്ത പിറന്നാള്‍ സമ്മാനം! ആശംസകളുമായി സിനിമാലോകം
സല്ലു ഭായി എന്ന് സിനിമാലോകം സ്‌നേഹത്തോടെ വിളിക്കുന്ന സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ തന്റെ 54-ാം പിറന്നാള്‍ കഴിഞ്ഞ ദിവസം ആഘോഷിച്ചിരിക്കുകയാണ്. ഡിസംബര്‍ 27 നായിരുന്നു സല്‍മാന്റെ ജന്മദിനം. ദിവസങ്ങളായി സമൂഹ മാധ്യമങ്ങള്‍ നിറയെ താരരാജാവിനുള്ള പിറന്നാള്‍ ആശംസകളായിരുന്നു. കൂട്ടത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമ്മാനം നല്‍കി എത്തിയിരിക്കുകയാണ് സല്‍മാന്റെ സഹോദരി അര്‍പിത ഖാന്‍.
സല്ലുവിന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകാണ് അര്‍പിത. ഡിസംബര്‍ 27 ന് രാവിലെയാണ് അര്‍പിതയ്ക്കും ഭര്‍ത്താവും നടനുമായ ആയൂഷ് ശര്‍മ്മയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. അയാത് ശര്‍മ എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇതോടെ സല്ലുവിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനങ്ങളിലൊന്നായി മാലാഖകുഞ്ഞ് മാറി.

2014 ലാണ് അര്‍പിതയും ആയൂഷം വിവാഹിതരാവുന്നത്. ഇരുവര്‍ക്കും മൂന്ന് വയസുകാരനായ അഹില്‍ എന്നൊരു മകനുണ്ട്. മരുമകനൊപ്പമുള്ള രസകരമായ പല നിമിഷങ്ങളും സല്‍മാന്‍ പലപ്പോഴായി സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിടാറുണ്ട്. ഇനി മരുമകളുടെ ചിത്രങ്ങള്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലവ്‌യാത്രി എന്ന സിനിമയിലൂടെ കഴിഞ്ഞ വര്‍ഷമാണ് ആയുഷ് ബോളിവുഡിലേക്ക് എത്തുന്നത്.
ബോളിവുഡിലെ എഴുത്തുകാരനായ സലീം ഖാന്റെയും സുശീല ചരകിന്റെയും മൂത്ത മകനായിട്ടായിരുന്നു സല്‍മാന്‍ ജനിച്ചത്. അബ്ദുള്‍ റഷീദ് സലിം സല്‍മാന്‍ ഖാന്‍ എന്നതാണ് താരത്തിന്റെ യഥാര്‍ഥ പേര്. 1987 ല്‍ തന്റെ ഇരുപത്തിയൊന്നാം വയസിലാണ് സല്‍മാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. 1988 ല്‍ ബീവി ഹോ തോ ഐസി എന്ന സിനിമയിലൂടെയാണ് സല്‍മാന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാല്‍ 1989 ലെത്തിയ മെംനെ പ്യാര്‍ കിയ എന്ന ചിത്രത്തിലൂടെയാണ് സല്‍മാന്‍ ഖാന്‍ ശ്രദ്ധിക്കപ്പെടുന്നത്.


Click it and Unblock the Notifications