സല്‍മാന്‍ ഖാന്റെ സിക്‌സ്പാക്ക് വ്യാജം??
ബോളിവുഡ് മസില്‍ മാന്‍ എന്നാണ് സല്‍മാന്‍ ഖാന്‍ അറിയപ്പെടുന്നത്. എന്നാല്‍ പേരിന് മുന്നില്‍ സല്‍മാന്‍ വച്ചിരുന്ന മസില്‍ വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു പ്രമുഖ ബോളിവുഡ് വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്.
സല്‍മാന്‍ ഖാന്റെ സിക്‌സ്പാക്ക് എഫക്റ്റീസിന്റെ മായാജാലമാണെന്നാണ് സൈറ്റിന്റെ കണ്ടത്തല്‍. ഹോളിവുഡ്, ബോളിവുഡ് സിനിമകള്‍ക്ക് വിഷ്വല്‍ എഫക്റ്റ്‌സ് ചെയ്യുന്ന ഒരു പ്രമുഖ കമ്പനി അവരുടെ എതാനും വര്‍ക്കുകള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് ചെയ്ത വീഡിയോകളില്‍ 'എക്ത കപൂര്‍' എന്ന സല്‍മാന്‍ ചിത്രത്തിലെ രംഗങ്ങളുമുണ്ടായിരുന്നു. അതിലാണ് സല്‍മാന്റെ സിക്‌സ്പാക്കിന്റെ രഹസ്യവുമുള്ളത്.

ഈ വീഡിയോയില്‍ സല്ലുവിന് സിക്‌സ് പാക്ക് മസില്‍ വിഷ്വല്‍ എഫക്റ്റ്‌സിലൂടെ സൃഷ്ടിച്ചെടുക്കുന്നത് വ്യക്തമാണ്. സല്‍മാന്റെ വ്യാജ സിക്‌സ് പാക്ക് വ്യക്തമാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അമളി പറ്റിയതായി കമ്പനി മനസ്സിലാക്കിയത്. ഉടന്‍ വീഡിയോ പിന്‍വലിച്ചെങ്കിലും അതില്‍ നിന്നെടുത്ത സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











