»   » സല്‍മാന്റെ സുല്‍ത്താന്‍ തിയേറ്ററില്‍ ഒാടുമ്പോള്‍, ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇന്റര്‍നെറ്റിലും

സല്‍മാന്റെ സുല്‍ത്താന്‍ തിയേറ്ററില്‍ ഒാടുമ്പോള്‍, ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇന്റര്‍നെറ്റിലും

Posted By: Sanviya
Subscribe to Filmibeat Malayalam


ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുല്‍ത്താന്‍. ജൂലൈ ആറിന് റിലീസ് ചെയ്യുന്ന ചിത്രം ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. ഇന്ത്യയില്‍ മാത്രമായി 4500 തിയേറ്ററുകളിലാണ് ചിത്രം ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തിയത്.

ഉഡ്താ പഞ്ചാബ്, ഗ്രേറ്റ് ഗ്രാന്റ് മസ്തി എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നത്. റിലീസ് ചെയ്യാന്‍ രണ്ട് ആഴ്ച ബാക്കി നില്‍ക്കുമ്പോഴാണ് ഗ്രാന്റ് മസ്തി സാദെ ഇന്റര്‍നെറ്റില്‍ ലീക്കായത്. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയാണ് പ്രചരിച്ചത്.

salman-khan-03

ഒരു സ്‌പോര്‍ട്‌സ് ഡ്രാമാ ചിത്രമായ സല്‍മാന്റെ സുല്‍ത്താന്‍ സംവിധാനം ചെയ്യുന്ന അലി അബ്ബാസ് സഫറാണ്. അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. റണ്‍ദീപ് ഹൂഡയും ചിത്രത്തില്‍ മുഖ്യ വേഷം അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ആദ്യ പകുതിയില്‍ നിന്നും ഓഡിയന്‍സില്‍ നിന്നും ലഭിക്കുന്നത്.

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Salman Khan's 'Sultan' leaked online?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam