»   » ഐശ്വര്യയുടെ രണ്‍ബീറുമൊത്തുളള അഭിനയം അവിശ്വസനീയമെന്ന് സല്‍മാന്‍ഖാന്‍ !!

ഐശ്വര്യയുടെ രണ്‍ബീറുമൊത്തുളള അഭിനയം അവിശ്വസനീയമെന്ന് സല്‍മാന്‍ഖാന്‍ !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ പുതിയ ചര്‍ച്ചാവിഷയം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന യെ ദില്‍ ഹെ മുഷ്‌ക്കില്‍ എന്ന ചിത്രമാണ് ഐശ്വര്യാ റായ്, രണ്‍ബീര്‍ കപൂര്‍,  അനുഷ്‌ക ശര്‍മ്മ എന്നിവര്‍  മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഈയിടെയാണ് പുറത്തുവിട്ടത്.

ഇരുവരും ഇഴുകിച്ചേര്‍ന്നഭിനയിക്കുന്ന രംഗമാണ് ടീസറിലുളളത്. ഇതിനെചൊല്ലി അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്‍ബീറുമായി ഇഴുകി അഭിനയിച്ച രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ അമിതാഭ് ആവശ്യപ്പെട്ടെന്നും  അഭിഷേകിന്റെ അനുവാദമില്ലാതെയാണ് ഐശ്വര്യ ഈ രംഗങ്ങള്‍ അഭിനയിച്ചതെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു.

Read more: ഷാറൂഖ് ഖാനെ കുറിച്ച് മുന്‍ ജോലിക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ !

salm-03-14729

എന്നാല്‍ ടീസര്‍കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയത് കരണ്‍ ജോഹര്‍ വളരെ മനോഹരമായാണ് രംഗങ്ങള്‍ ചിത്രീകരിച്ചതെന്നായിരുന്നു. ചിത്രത്തെ കുറിച്ച് ബോളിവുഡിലെ ഓരോരുത്തരുടെയും പ്രതികരണങ്ങള്‍ വ്യത്യസ്തമായിരിക്കേ നടന്‍  സല്‍മാന്‍ഖാനും ചിത്രത്തിന്റെ ടീസറിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.

ദുബായില്‍ ഒരു പ്രമോഷനല്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് സല്‍മാനോട് മാധ്യമപ്രവര്‍ത്തകന്‍  ടീസറിനെ കുറിച്ചുളള അഭിപ്രായം ചോദിച്ചത്. താന്‍ ടീസര്‍ കണ്ടില്ലെന്നും ഐശ്വര്യ റായ് വളരെ അവിശ്വസനീയമായ വിധത്തില്‍ മനോഹരമായി അഭിനയിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നതെന്നുമാണ്  സല്‍മാന്‍ പറഞ്ഞത്.

English summary
Recently the teaser of Aishwarya Rai Bachchan starrer Ae Dil Hai Mushkil released and while everyone is going gaga over her hot chemistry with Ranbir Kapoor, you won't believe what Salman has to say on the same!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam