»   » ദംഗല്‍ സുല്‍ത്താനെക്കാള്‍ മികച്ചത്; പറയുന്നത് സല്‍മാന്‍ ഖാന്‍; ആമിറിനോട് അസൂയ

ദംഗല്‍ സുല്‍ത്താനെക്കാള്‍ മികച്ചത്; പറയുന്നത് സല്‍മാന്‍ ഖാന്‍; ആമിറിനോട് അസൂയ

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഇന്ത്യന്‍ സിനിമയില്‍ തന്നെ മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ് സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍. ഗുസ്തി താരത്തിന്റെ കഥപറയുന്ന സിനിമ ഇന്ത്യയിലും വിദേശത്തുമായി 500 കോടിയിലധികം രൂപയാണ് കളക്ടു ചെയ്തത്. എന്നാല്‍, സുല്‍ത്താനെക്കാള്‍ മികച്ച സിനിമയാണ് ദംഗല്‍ എന്ന് സല്‍മാന്‍ ഖാന്‍ സാക്ഷ്യപ്പെടുത്തുന്നു.

റിലീസ് ചെയ്ത ദിവസം തന്നെ തീയേറ്ററിലെത്തിയാണ് സല്ലു ബോളിവുഡിലെ സഹതാരം ആമിര്‍ ഖാന്റെ ദംഗല്‍ കണ്ടത്. ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. ദംഗല്‍ കണ്ടെന്നും സുല്‍ത്താനേക്കാള്‍ മികച്ചതാണ് സിനിമയെന്നും സല്‍മാന്‍ ട്വീറ്റില്‍ പറയുന്നു. വ്യക്തിപരമായി ആമിറിനെ ഇഷ്ടപ്പെടുന്നെന്നും എന്നാല്‍ പ്രൊഫഷണലി ആമിറനെ വെറുക്കുന്നെന്ന അസൂയ രേഖപ്പെടുത്താനും സല്‍മാന്‍ മറന്നില്ല.

salman-aamir

സല്ലുവിന് ആമിര്‍ ട്വീറ്റിലൂടെ നന്ദി പ്രകാശിപ്പിച്ച് മറുപടിയും നല്‍കി. സല്ലുവിന്റെ വെറുക്കുന്നു എന്ന വാക്കിനെ സ്‌നേഹിക്കുന്നു എന്നായാണ് തനിക്ക് ഫീല്‍ ചെയ്തതെന്നാണ് ദംഗല്‍ നായകന്‍ പറയുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ ഇന്ത്യന്‍ വനിതാ ഗുസ്തി താരം ഗീതാ ഫോഗട്ടിന്റെ കുടുംബത്തെക്കുറിച്ചുള്ള സത്യസന്ധമായ ആവിഷ്‌കാരമാണ്.

ഒരു കാലത്ത് മികച്ച ഗുസ്തി താരമായിരുന്നു ഗീതയുടെ പിതാവിന്റെ വേഷത്തിലാണ് അമീര്‍ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ആമിറിന്റെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി അത് മാറുകയുമാണ്. ആദ്യ രണ്ടുദിവസംകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ സിനിമ ക്രിസ്തുമസ് അവധിക്കാലത്ത് വലിയതോതില്‍ കളക്ഷന്‍ നേടുമെന്നാണ് കരുതുന്നത്.

English summary
Salman Khan says Aamir Khan’s Dangal better than Sultan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam