Don't Miss!
- News
18000 ജീവനക്കാരെ പുറത്താക്കാന്‍ ആമസോണിന് ചെലവ് 5200 കോടി; കമ്പനിക്ക് താങ്ങില്ല!!
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Technology
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
അന്ന് യഥാര്‍ത്ഥ വ്യക്തിത്വം കാണിക്കാന്‍ എനിക്ക് ഭയമായിരുന്നു! തുറന്ന് പറഞ്ഞ് സല്മാന് ഖാന്
ബോളിവുഡില്‍ സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സല്മാന് ഖാന്. താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ ഒന്നടങ്കം നല്‍കാറുളളത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമേ സല്‍മാന്റെതായി പുറത്തിറങ്ങാറുളളുവെങ്കിലും ആ ചിത്രങ്ങള്‍ക്കെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.
അശ്ലീല തമാശകള്‍ നിര്‍ത്തുക! ഇല്ലെങ്കില്‍ നീ വിവരമറിയും! ഹാസ്യ താരത്തിനെതിരെ ഭീഷണിയുമായി ശ്രീറെഡ്ഡി
ബിഗ് സ്ക്രീനിനു പുറമെ മിനിസ്ക്രീനിലും തിളങ്ങിയിട്ടുളള താരം കൂടിയാണ് സല്മാന് ഖാന്. സല്മാന് അവതരിപ്പിച്ച ടെലിവിഷന്‍ പരിപാടികള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ആളുകള്‍ നല്‍കിയിരുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഹിന്ദി പതിപ്പായിരുന്നു സല്മാന് അവതരിപ്പിച്ചതില്‍ ജനപ്രിയ പരിപാടികളിലൊന്നായി മാറിയിരുന്നത്. അടുത്തിടെ ആദ്യ ടെലിവിഷന്‍ പരിപാടി അവതരിപ്പിക്കുമ്പോഴുണ്ടായ ഭയത്തെക്കുറിച്ച് സല്മാന് തുറന്ന് പറഞ്ഞിരുന്നു.

സിനിമയില്‍ മാത്രമല്ല മിനിസ്ക്രീനിലും തിളങ്ങി
2008ലായിരുന്നു സല്മാന് അവതാരകനായി എത്തിയ ആദ്യ പരിപാടി ടെലിവിഷനില്‍ വന്നിരുന്നത്. സോണി ടിവി സംപ്രേക്ഷണം ചെയ്ത ദസ് കാ ദം എന്ന പരിപാടിയായിരുന്നു സല്മാന് അവതരിപ്പിച്ചിരുന്നത്. സല്‍മാന്റെ സാന്നിദ്ധ്യം കൊണ്ട് ഇന്ത്യയൊട്ടാകെ ഈ പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചാനല്‍ റേറ്റിങ്ങുകളില്‍ ഏറെക്കാലം ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന പരിപാടി കൂടിയായിരുന്നു ദസ് കാ ദം. തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളില്‍ സല്മാന് മികച്ച അവതാരകനുളള അവാര്‍ഡ് ലഭിച്ചത് ഈ പരിപാടിയിലൂടെയായിരുന്നു. ദസ് കാ ദമിനു പുറമെ ബിഗ് ബോസ് എന്ന പരിപാടിയും സല്‍മാന്റെതായി ഹിറ്റായ ടെലിവിഷന്‍ പ്രോഗാമുകളിലൊന്നായിരുന്നു.ബിഗ് ബോസിന്റെ നിരവധി പതിപ്പുകള്‍ താരം തന്നെയായിരുന്നു അവതരിപ്പിച്ചിരുന്നത്.

മിനിസ്ക്രീനില്‍ എത്തിയപ്പോഴുണ്ടായ ഭയം
സിനിമയില്‍ താരമായി തിളങ്ങിനിന്നിരുന്ന സമയത്താണ് സല്മാന് അപ്രതീക്ഷിതമായി മിനിസ്ക്രീനിലേക്ക് എത്തിയിരുന്നത്. സിനിമയില്‍ നിന്ന് പെട്ടെന്ന് ടെലിവിഷനിലേക്ക് എത്തിയപ്പോള്‍ തനിക്ക് ചെറിയൊരു ഭയമുണ്ടായിരുന്നുവെന്ന് സല്മാന് പറഞ്ഞിരുന്നു. ദസ് കാ ദം എന്ന തന്റെ ആദ്യ ടെലിവിഷന്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയപ്പോഴാണ് തനിക്ക് ഭയമുണ്ടായതെന്നാണ് സല്മാന് പറഞ്ഞത്. ദസ് കാ ദമിന്റെ പതിപ്പ് വീണ്ടുമെത്തുന്ന വേളയിലാണ് സല്മാന് തനിക്ക് പണ്ട് തോന്നിയ ഭയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

ആദ്യ പരിപാടിയെക്കുറിച്ച് സല്മാന്
"2008ലായിരുന്നു ആ പരിപാടി ആദ്യമായി സംപ്രേക്ഷണം ചെയ്തിരുന്നത്. ടെലിവിഷന്‍ രംഗത്തേക്കുളള എന്റെ അരങ്ങേറ്റമായിരുന്നു ദസ് കാ ദം. അന്ന് ഞാനുമായി ബന്ധപ്പെട്ട് കുറച്ച് നെഗറ്റീവ് കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. അതിനാല്‍ തന്നെ ടെലിവിഷനിലെത്തി എന്റെ യഥാര്‍ത്ഥ വ്യക്തിത്വം പുറത്തു കാണിക്കാന്‍ കുറച്ചു ഭയമുണ്ടായിരുന്നു എനിക്ക്. എന്നാല്‍ പിന്നീട് ധൈര്യം സമാഹരിച്ച് പരിപാടി അവതരിപ്പിക്കാന്‍ സ്വയം തീരുമാനിച്ച് എത്തുകയായിരുന്നു,സല്മാന് പറയുന്നു.

പിതാവിന്റെ പിന്തുണ
സാധാരണ ജനങ്ങളുമായി സംവദിക്കാം എന്നതുകൊണ്ട് താന്‍ ആദ്യമായി പിതാവിനോടാണ് അനുമതി ചോദിച്ചിരുന്നതെന്ന് സല്മാന് പറയുന്നു. ഇതാണ് യഥാര്‍ത്ഥത്തിലുളള നീ, പോയി മറ്റുളളവര്‍ക്ക് നീ ആരാണെന്ന് കാണിച്ചു കൊടുക്കൂ. അവര്‍ സ്വീകരിക്കുകയാണെങ്കില്‍ നല്ലത്,ഇല്ലെങ്കില്‍ സ്വയം പിന്മാറുക. ഇങ്ങനെയായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്.സിനിമ പോലെയല്ല ടിവിയിലെത്തുമ്പോള്‍ ഉണ്ടാവുക. ടിവിയിലെ ഒരു നോണ്‍ ഫിക്ഷന്‍ ഷോയിലായിരിക്കും ഒരു അഭിനേതാവിന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തുവരിക,സല്മാന് പറയുന്നു.

ജനങ്ങള്‍ സ്വീകരിച്ചപ്പോള്‍ സന്തോഷം തോന്നി
ഞാന്‍ എങ്ങനെയാണോ അതുപോലെ പരിപാടിയിലൂടെ ജനങ്ങള്‍ തന്നെ സ്വീകരിച്ചു. ഞാന്‍ ആരാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. കുറച്ചുകാലം എന്റെ സിനിമകളെല്ലാം മറന്ന് ദസ് കാ ദം എന്ന പരിപാടി മാത്രമാണ് പ്രേക്ഷകര്‍ ഓര്‍ത്തിരുന്നത്. അന്നാണ് ഞാന്‍ ടിവിയുടെ കരുത്ത് യഥാര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞത്. സല്മാന് പറഞ്ഞു. അതേസമയം വരുന്ന ജൂണ്‍ നാല മുതലാണ് ദസ് കാ ദമിന്റെ പുതിയ പതിപ്പ് സോണി ടിവി സംപ്രേക്ഷണം ചെയ്യുന്നത്. പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട പരിപാടികളിലൊന്നായ ദസ് കാ ദം പുതിയ രൂപത്തിലും ഭാവത്തിലുമാണ് പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്കെത്തുന്നത്.
രജനിയുടെ പരാമര്‍ശം! കര്‍ണാടകയില്‍ കാലയുടെ പ്രദര്‍ശനം തടയുമെന്ന് കന്നഡ സംഘടനകള്‍
ദീപിക ഇനി ചരിത്ര വനിതയല്ല! സൂപ്പര്‍ഹീറോയാണ്! വരുന്നു ബോളിവുഡിലെ എറ്റവും ചിലവേറിയ ചിത്രം
-
സൗഭാഗ്യ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ അവര്‍ക്ക് മനസിലായി; പട്ടികളുടെ കൂടെ മകളെ കളിപ്പിക്കുന്നതിനെ പറ്റി അര്ജുൻ
-
'വിവാദത്തിന് പിന്നാലെ സിനിമാഭിനയം നിർത്താൻ തീരുമാനിച്ചു; ഉടനെ മമ്മൂക്ക വിളിച്ചു, ഇതാണ് പറഞ്ഞത്!'; അലൻസിയർ
-
'എത്ര ഫേക്ക് ആയ ലോകത്താണ് നമ്മളെന്ന് മനസ്സിലാക്കി; എന്നെപ്പറ്റി എഴുതുന്നവരോട് വിളിച്ച് പറയണമെന്ന് തോന്നി'