വിവാഹം നശിച്ചു കൊണ്ടിരിക്കുന്ന സമ്പ്രദായം!! അതിൽ വിശ്വസിക്കുന്നില്ല, വിവാഹത്തെ കുറിച്ച് സല്ലു

ബോളിവുഡിലെ മോസ്റ്റ് എൽജിബിൾ ബാച്ചിലറാണ് സൽമാൻ ഖാൻ. അന്നും ഇന്നു ഗോസിപ്പ് കോളത്തിൽ സല്ലു സ്ഥിര സാനിധ്യമാണ് അത് പ്രണയത്തിന്റെ പേരിൽ. സല്ലുവിന്റെ പേരിനോടൊപ്പം ബോളിവുഡിലെ മിക്ക താരസുന്ദരിമാരുടെ പേരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങിയവർ ഒരു കാലത്ത് സൽമാൻഖാന്റെ പേരിനോടൊപ്പം ഗോസിപ്പ് കോളങ്ങളിലും ബോളിവുഡിലും നിറഞ്ഞു നിന്നിരുന്നു. പ്രണയങ്ങൾ എല്ലാം തന്നെ വിവാഹത്തിനോട് അടുത്തെത്തിയെങ്കിലും പല കാരണങ്ങൾ കൊണ്ട് അതെല്ലാം മുടങ്ങി പോകുകയായിരുന്നു.

ബോളിവുഡിലെ മസിൽമാൻ 53 ൽ എത്തി നിൽക്കുകയാണ്. സൽമാന്റെ സമകാലീനരായ ആമീർഖാനും, ഷാരൂഖാനുംമെല്ലാം വളരെ ചെറുപ്രായത്തിൽ തന്നെ വിവാഹിതരായിരുന്നു. എവിടെ ചെന്നാലും എല്ലാവർക്കും അറിയേണ്ടത് സൽമാന്റെ വിവാഹത്തെ കുറിച്ചാണ്. ഇപ്പോഴും സല്ലുവിന്റെ പ്രണയവും വിവാഹം ഗോസിപ്പ് കോളങ്ങൾ ആഘോഷമാക്കുന്നുണ്ട്. ഇപ്പോഴിത വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് സല്ലു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഭാരതിന്റെ പ്രമോഷൻ ചടങ്ങിലാണ് വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

നശിച്ചു കൊണ്ടിരിക്കുന്ന സമ്പ്രദായം

നശിച്ചു കൊണ്ടിരിക്കുന്ന സമ്പ്രദായം

ബോളിവുഡിലെ യുവതാരങ്ങൾ വരെ വിവാഹത്തിനെ കുറിച്ച് ചിന്തിക്കുമ്പോൾ എന്ത് കൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നായിരുന്നു ചോദ്യം. താൻ വിവാഹത്തിൽ വിശ്വസിക്കുന്നില്ലെന്നും നശിച്ചുകൊണ്ടിരിക്കുന്ന സമ്പ്രദായമാണത്. എന്നാല്‍ ജീവിതത്തില്‍ ഒരു കൂട്ടുവേണം. അത്രമാത്രമേയുളളൂവെന്നും - സല്‍മാന്‍ പറഞ്ഞു.

 താരം പ്രണയത്തിലോ

താരം പ്രണയത്തിലോ

റൊമാനിയക്കാരിയായ ഒരു മോഡലുമായി താരം പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹ വാർത്തകൾ പ്രചരിച്ചപ്പോൾ വ്യാജ വാർത്തയാണെന്ന് പ്രതികരിച്ച് സൽമാന്റെ സഹോദരി അർപ്പിത ഖാൻ രംഗത്തെതത്തിയിരുന്നു. ഇതിനെ കുറിച്ചും താരത്തിനോട് ആരാഞ്ഞിരുന്നു.ന്നാല്‍ ലൂലിയയുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് സല്‍മാന്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല. വിവാദമായ കേസുകളില്‍ നിന്ന് കുറ്റവിമുക്തനായാല്‍ മാത്രമേ വിവാഹത്തിനെ കുറിച്ച് ചിന്തിക്കാൻ സാധിക്കുകയുളളൂവെന്ന് താരം കൂട്ടിച്ചേർത്തു.

അച്ഛനാകാനുള്ള തയ്യാറെടുപ്പ്

അച്ഛനാകാനുള്ള തയ്യാറെടുപ്പ്

അച്ഛനാകാൻ തയ്യാറെടുക്കുകയാണ് സൽമാൻഖാൻ.വാടക ഗർഭത്തിലൂടെ താരം അച്ഛനാകാൻ പോകുന്നത്. വിവാഹം കഴിക്കുകയാണെങ്കിൽ അതിന്റെ പ്രധാന ഉദ്ദ്യേശം കുഞ്ഞുങ്ങൾക്ക് വേണ്ടിയാണെന്ന് മുൻപ് താരം വെളിപ്പെടുത്തിയിരുന്നു. ബോലിവുഡിൽ സൽമാൻഖാന് വധുവിനെ കണ്ടെത്താൽ ഊർജിതമായി ഇപ്പോഴും നടക്കുകയാണ്. എന്നാൽ വിവാഹത്തിന് ഇപ്പോഴും തയ്യാറായിട്ടില്ലെന്നാണ് സല്ലുവിന്റെ വാദം.

 അമ്മയെ വേണ്ട

അമ്മയെ വേണ്ട

തനിയ്ക്കൊരു കുഞ്ഞ് വേണം, എന്നാൽ അമ്മയെ ആവശ്യമില്ലെന്നും മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ സൽമാൻഖാൻ പറഞ്ഞു. എനിയ്ക്ക് കുഞ്ഞുങ്ങളെ വേണം, എന്നാൽ കുഞ്ഞിനൊപ്പം അമ്മയുണ്ടാകും, എനിയ്ക്ക് അമ്മയെ വേണ്ട, പക്ഷെ ആ കുഞ്ഞുങ്ങൾക്ക് വേണം... എന്നാൽ അവരെ നോക്കാൻ ഒരു ഗ്രാമം തന്നെ എന്നോടൊപ്പമുണ്ട്. ചിലപ്പോൾ എല്ലാവർക്കും ജയിക്കാനും തോൽക്കാനുമുള്ള അവസരം നൽകാൻ എനിയ്ക്കാവുമെന്നും താരം പറഞ്ഞിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X