ഭാരതില്‍ അവസരം തരണമെന്നു പറഞ്ഞത് പ്രിയങ്ക തന്നെ! നടിയുടെ പിന്മാറ്റത്തെക്കുറിച്ച് സല്‍മാന്‍ ഖാന്‍
സല്‍മാന്‍ ഖാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഭാരത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്താമാര്‍ന്നൊരു കഥാപാത്രത്തെയാണ് സല്‍മാന്‍ അവതരിപ്പിക്കുന്നത്. ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. ഭാരതില്‍ പ്രിയങ്കാ ചോപ്രയെ ആയിരുന്നു സല്‍മാന്റെ നായികയായി ആദ്യം പ്രഖ്യാപിച്ചിരുന്നത്, എന്നാല്‍ നിക്ക് ജോഹ്നാസുമായുളള നിശ്ചയം കാരണം പ്രിയങ്ക ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പ്രിയങ്കയുടെ പിന്മാറ്റത്തില്‍ സല്‍മാന്റെ പ്രതികരണമെത്തിയിരുന്നു.

ഭാരതിന്റെ ഭാഗമാകണമെന്ന് എറ്റവും കൂടുതല്‍ ആഗ്രഹിച്ചത് പ്രിയങ്ക തന്നെയായിരുന്നുവെന്നാണ് സല്‍മാന്‍ പറഞ്ഞത്. ഏറെ വിഷമത്തോടെയായിരിക്കും പ്രിയങ്ക ചിത്രത്തില്‍ നിന്നും പിന്മാറിയിട്ടുണ്ടാവുക എന്ന് സല്‍മാന്‍ പറയുന്നു. അതിനു കാരണം ഈ ചിത്രത്തില്‍ എനിക്കൊപ്പം അഭിനയിക്കണമെന്നത് പ്രിയങ്കയുടെ താല്‍പര്യമായിരുന്നു. ഭാരതില്‍ അഭിനയിക്കമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പല തവണ എന്റെ സഹോദരി അര്‍പ്പിതയെ പ്രിയങ്ക വിളിച്ചിരുന്നു. ഇതു കൂടാതെ സംവിധായകന്‍ അലിയെയും പ്രിയങ്ക വിളിച്ചിരുന്നു. കത്രീനയ്‌ക്കൊപ്പം അഭിനയിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അതേസമയം ഷൂട്ടിംഗില്‍ നിന്നും പിന്മാറുന്ന കാര്യം പ്രിയങ്ക നേരത്തെ അറിയിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്നും സല്‍മാന്‍ പറഞ്ഞു.


Click it and Unblock the Notifications