ഷാരൂഖ് ഖാന്റെ മന്നത്ത് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് സല്‍മാന്‍ ഖാന്‍! നടന്‍ പറഞ്ഞത് കാണൂ
ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് സൂപ്പര്‍ താരങ്ങളാണ് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും. ഇരുവരുടെയും ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. വിജയങ്ങള്‍ക്കൊപ്പം വലിയ പരാജയങ്ങളും നേരിട്ടുകൊണ്ടാണ് രണ്ട് സൂപ്പര്‍താരങ്ങളും മുന്നേറുന്നത്.
വലിയ താരപദവിയില്‍ നില്‍ക്കുമ്പോഴും സൗഹൃദം കൈവിടാതെ കാത്തുസൂക്ഷിക്കുന്ന രണ്ട് നടന്മാര്‍ കൂടിയാണ് ഷാരൂഖും സല്‍മാനും. അടുത്തിടെ ഇരുവരെയും സംബന്ധിച്ച് പുറത്തിറങ്ങിയ പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഷാരൂഖ് ഖാന്റെ വീട് മുന്‍പ് സല്‍മാന്‍ ഖാന്‍ വാങ്ങാന്‍ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു പുറത്തുവന്നത്.

ഷാരൂഖും സല്‍മാനും
കരിയറിന്റെ തുടക്കത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച താരങ്ങളായിരുന്നു ഷാരൂഖും സല്‍മാനും. ഷാരൂഖ് ഖാന്‍ നായകനായ മിക്ക സിനിമകളിലും സഹതാരമായി സല്‍മാന്‍ ഖാനും എത്തിയിരുന്നു. ഷാരൂഖ് ഖാന്റെതായി ഒരു കാലത്ത് തരംഗമായി മാറിയ സിനിമകളില്‍ സല്‍മാനും അഭിനയിച്ചിരുന്നു. ഷാരൂഖിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു. ഇരുവരുടെയും ആത്മാര്‍ത്ഥ സൗഹൃദം ഇപ്പോഴും തുടരുകയാണ്.

ഷാരൂഖിന്റെ വീട്
ഷാരൂഖ് ഖാന്‍റെ മുംബൈയിലുളള വീട് സല്‍മാന്‍ മുന്‍പ് സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നതായുളളള റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. ഷാരൂഖ് ഖാന്റെ വില കൂടിയ വീടുകളിലൊന്നായ മന്നത്ത് ആണ് സല്‍മാന്‍ ഖാന്‍ ആഗ്രഹിച്ച വീടുകളിലൊന്ന്. ഏകദേശം 200കോടിയോളാണ് മന്നത്തിന്റെ വിലയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുംബൈയില്‍ കടലിനെ അഭിമുഖീച്ചുകൊണ്ടാണ് ഈ വീട് നിര്‍മ്മിച്ചിട്ടുളളത്.

ഷാരൂഖ് വീട് വാങ്ങുന്നതിന് മുന്‍പായി
ഷാരൂഖ് ഖാന്‍ മന്നത് വാങ്ങുന്നതിന് മുന്‍പായിട്ടായിരുന്നു സല്‍മാന്‍ ഖാന്‍ വീട് വാങ്ങണമെന്ന താല്‍പര്യം പ്രകടപ്പിച്ച് എത്തിയിരുന്നത്. ഒരഭിമുഖത്തില്‍ സംസാരിക്കവേ ആയിരുന്നു സല്‍മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ഇത്രയും വലിയ വീട്ടില്‍ എന്ത് ചെയ്യാനാണ് എന്ന പിതാവിന്റെ ചോദ്യം കാരണമാണ് താന്‍ പിന്മാറിയത്. ഇല്ലെങ്കില്‍ മന്നത്ത് തന്റെ സ്വന്തമാകുമായിരുന്നുവെന്നും സൂപ്പര്‍താരം വെളിപ്പെടുത്തി. തന്റെ ആഗ്രഹം സല്‍മാന്‍ വേണ്ടെന്നു വെച്ചപ്പോഴാണ് ഷാരൂഖ് ഖാന്‍ ഈ വീട് വാങ്ങിയത്.

പിതാവ് തന്നോട് ചോദിച്ച ആ ചോദ്യം
പിതാവ് തന്നോട് ചോദിച്ച ആ ചോദ്യം ഷാരൂഖിനോട് ചോദിക്കാന്‍ ആഗ്രഹമുണ്ടെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. എന്താണ് ശരിക്കും ഇത്രയും വലിയ വീടിനുളളില്‍ ചെയ്യുന്നത്? .ഒരു എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റുമായുളള അഭിമുഖത്തില്‍ സല്‍മാന്‍ പറഞ്ഞു. മുന്‍പ് മന്നത്തിനെക്കുറിച്ച് ഒരഭിമുഖത്തില്‍ ഷാരൂഖ് ഖാന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. താന്‍ ഡല്‍ഹിക്കാരനാണെന്നും ഡല്‍ഹിക്കാരെല്ലാം ബംഗ്ലാവില്‍ താമസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും ഷാരൂഖ് അന്ന് പറഞ്ഞു. എന്നാലിപ്പോള്‍ സല്‍മാന്റെ ചോദ്യത്തിന് ഷാരൂഖ് എന്ത് മറുപടി നല്‍കുമെന്നുളള കാത്തിരിപ്പിലാണ് ആരാധകര്‍.

പുതിയ സിനിമ
അതേസമയം ഭാരത് എന്ന ചിത്രമാണ് സല്‍മാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ഇത്തവണയും ഈദ് റിലീസായി തന്നെ സല്‍മാന്‍ ഖാന്‍ ചിത്രം എത്തുന്നു. റേസ് 3ആയിരുന്നു സല്‍മാന്‍ ഖാന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം. കത്രീന കൈഫ് തന്നെയാണ് ഇത്തവണയും സല്‍മാന്‍ ഖാന്റെ നായികാ വേഷത്തില്‍ എത്തുന്നത്. അലി അബാസ് സഫര്‍ സിനിമ സംവിധാനം ചെയ്തിരിക്കുന്നു.


Click it and Unblock the Notifications