'കുഴപ്പം മുഴുവൻ എന്റേതാണ്, സ്വന്തമായി ഒരു കുഞ്ഞ് വേണമെന്ന് ​ആ​ഗ്രഹമുണ്ട്, വാടക​ഗർഭധാരണമാണ് മനസിൽ'; സൽമാൻ ഖാൻ!

ബോളിവുഡിലെ ഏറ്റവും ജനപ്രിയനും സുന്ദരനുമായ നടന്മാരിൽ ഒരാളാണ് സൽമാൻ ഖാൻ. ബോളിവുഡിലെ ഭായ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കഴിഞ്ഞ 34 വർഷമായി ഈ നടൻ ലക്ഷക്കണക്കിന് ആരാധകരുടെ മനസ് കീഴടക്കി വാഴുകയാണ്. അദ്ദേഹത്തിന്റെ അതിശയകരമായ അഭിനയ വൈദഗ്ധ്യവും മനോഹരമായ വ്യക്തിത്വവും എന്നും സ്ത്രീ ആരാധികമാരുടെ എണ്ണം വർധിപ്പിച്ചിട്ടേയുള്ളു. എന്നിരുന്നാലും സൽമാന്റെ പ്രണയ ജീവിതം അദ്ദേഹത്തിന്റെ പ്രൊഫഷണൽ കരിയർ പോലെയല്ല.

നിരവധി പ്രണയങ്ങൾ ഉണ്ടായിയെങ്കിലും എല്ലാം പാതി വഴിയിൽ അവസാനിച്ചു. 57ആം വയസിലും താരം അവിവാഹിതനാണ്. അടുത്തിടെ തന്റെ പരാജയപ്പെട്ട ബന്ധങ്ങൾ, വിവാഹ പദ്ധതികൾ, സ്വന്തമായി ഒരു കുഞ്ഞ് എന്നിവയെ കുറിച്ച് തന്റെ മനസിലെ പ്ലാനുകളെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു.

സൽമാൻ ഖാൻ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ കിസി കാ ഭായ് കിസി കി ജാൻ എന്ന ചിത്രത്തിന്റെ പ്രമോഷനായി ജനപ്രിയ ഇന്ത്യൻ ടിവി ഷോയായ ആപ് കി അദാലത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Salman Khan

ഷോയ്ക്കിടെ തന്റെ പരാജയപ്പെട്ട പ്രണയ ബന്ധങ്ങളെക്കുറിച്ച് താരം തുറന്ന് പറഞ്ഞു. സ്വന്തം പ്രണയ കഥകളെക്കുറിച്ച് അടക്കം ഉൾപ്പെടുത്തി ഒരു ആത്മകഥ എഴുതാനും മറഞ്ഞിരിക്കുന്ന എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താനും പദ്ധതിയുണ്ടോയെന്ന് ഷോയുടെ അവതാരകൻ രജത് ശർമ്മ സൽമാനോട് ചോദിച്ചപ്പോൾ രസകരമായ മറുപടിയാണ് താരം നൽകിയത്. തന്റെ പ്രണയകഥകൾ തന്നോടൊപ്പം മണ്ണിൽ അലിഞ്ഞ് ഇല്ലാതാകുമെന്നാണ് സൽമാൻ ഖാൻ പറഞ്ഞത്.

വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ദൈവം എപ്പോൾ അത് പ്ലാൻ ചെയ്തിരിക്കുന്നുവോ അപ്പോൾ അത് നടക്കുമെന്നാണ് സൽമാൻ ഖാൻ പറഞ്ഞത്. തനിക്ക് വിവാഹത്തിൽ താൽപര്യം വരുമ്പോൾ എതിരെ നിൽക്കുന്ന പാട്നർ നോ പറയുകയോ അല്ലെങ്കിൽ പാട്നർ യെസ് പറയുമ്പോൾ താൻ നോ പറയുകയോ ചെയ്തതുകൊണ്ട് പ്രണയം വിവാ​ഹത്തിൽ എത്താതെ പോയതെന്നും സൽമാൻ ഖാൻ പറയുന്നു.

Salman Khan

സർവ്വശക്തനായ ദൈവം തീരുമാനിക്കുമ്പോൾ വിവാഹം സംഭവിക്കും. വിവാഹത്തിന് രണ്ട് വ്യക്തികൾ വേണം. ആദ്യം വിവാഹം നടന്നില്ല. ഞാൻ യെസ് എന്ന് പറഞ്ഞപ്പോൾ പാട്നർ നോ പറഞ്ഞു. പിന്നീട് പാട്നർ യെസ് പറഞ്ഞപ്പോൾ ഞാൻ നോ പറഞ്ഞു. ഇരുവശത്ത് നിന്നും സമ്മതം വരുമ്പോൾ വിവാഹം നടക്കും. ഇനിയും സമയമുണ്ട്. എനിക്ക് 57 വയസായി.

സത്യത്തിൽ എന്റെ മുൻകാല കാമുകിമാരെല്ലാം നല്ലവരായിരുന്നു. തെറ്റ് എന്നിലാണ്. സൽമാൻ ഖാൻ പറഞ്ഞു. സ്വന്തമായി ഒരു കുട്ടിയുണ്ടാകാൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കരൺ ജോഹറിനെപ്പോലെ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകാനും താൻ ശ്രമിക്കുന്നുണ്ടെന്നും സൽമാൻ വെളിപ്പെടുത്തി. എന്നാൽ നിയമങ്ങൾ മാറിയതിനാൽ അത് നടന്നില്ലെന്നും സൽമാൻ പറഞ്ഞു.

കരൺ ജോഹറിനെപ്പോലെ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകാൻ ആ​ഗ്രഹിക്കുന്നുണ്ട്. പക്ഷെ നിയമം മാറിയിട്ടുണ്ട്. അതിനാൽ നമുക്ക് നോക്കാം എന്ത് ഭാവിയിൽ നടക്കുമെന്ന്. എനിക്ക് കുട്ടികളെ വളരെ ഇഷ്ടമാണ്. പക്ഷെ എന്റെ കുട്ടിയുടെ അമ്മ എന്റെ ഭാര്യ തന്നെയായിരിക്കണമെന്ന് നിർബന്ധമുണ്ട്. എനിക്ക് ഒരു കുട്ടി വേണം. പക്ഷെ കുട്ടിയോടൊപ്പം അമ്മ വരുന്നു. അമ്മ വരുമ്പോൾ വലിയ സങ്കീർണതകൾ സംഭവിക്കുന്നു.

ഞാൻ ഭർത്താവ് മെറ്റീരിയൽ അല്ല. ഞാൻ അച്ഛനാണ്. നമ്മൾ നമ്മുടെ അമ്മമാരോട് എത്രമാത്രം അടുപ്പമുള്ളവരാണെന്ന് നമുക്ക് അറിയാവുന്നതല്ലേ. ആ കുട്ടി വലുതാകുമ്പോൾ അവൻ അല്ലെങ്കിൽ അവൾ അമ്മ എവിടെയെന്ന് ചോദിച്ചേക്കും. അപ്പോൾ അവർ വിചാരിക്കും അച്ഛൻ സ്വന്തം സ്വാർത്ഥതാൽപര്യങ്ങൾ കൊണ്ടാണ് അമ്മയില്ലാതെ തന്നെ നിർത്തിയതെന്ന്. സൽമാൻ തന്റെ ആശങ്കകൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X