»   » ശ്രീദേവിക്ക് മുന്നില്‍ മുട്ടുമടക്കി ബോളിവുഡിലെ കിങ് ഖാന്‍മാര്‍, പിന്നിലെ കാരണമിതാണ്

ശ്രീദേവിക്ക് മുന്നില്‍ മുട്ടുമടക്കി ബോളിവുഡിലെ കിങ് ഖാന്‍മാര്‍, പിന്നിലെ കാരണമിതാണ്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ താരറാണിയായിരുന്ന ശ്രീദേവിക്ക് മുന്നില്‍ മുട്ടു മടക്കിയിരിക്കുകയാണ് കിങ് ഖാന്‍മാര്‍. അതിന് പിന്നില്‍ വലിയൊരു കാരണവുമുണ്ട്.

നടി ശ്രീദേവി തന്റെ കരിയറില്‍ മൂന്നുറ്‌ സിനിമയിലഭിനയിച്ചു എന്നതാണ് ആ നേട്ടത്തിന് പിന്നിലെ കാരണം. ശ്രീദേവിയുടെ മുന്നില്‍ ഞാനും ഷാരുഖ് ഖാന്‍ ആമീര്‍ ഖാന്‍ എന്നിവരെന്നും ഒന്നുമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് സല്‍മാന്‍ ഖാനാണ്.

സല്‍മാന്‍ ഖാന്‍ പറയുന്നതിങ്ങനെ

ആമീര്‍ ഖാന്‍, ഷാരുഖ് ഖാന്‍, അക്ഷയ് കുമാര്‍ എല്ലാവരും ഒരുപാട് സിനിമയില്‍ അഭിനയിച്ചിട്ടുള്ളവരാണ്. ആമീര്‍ 50 സിനിമയില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളു. അദ്ദേഹം വളരെ സമയമെടുത്താണ് വര്‍ഷത്തില്‍ ഒരു സിനിമ വീതമാണ് ചെയ്യുന്നത്. ഷാരുഖ് ഖാന്‍ 100 സിനിമയിലധികം ചെയ്തു കാണുകയെ ഉള്ളു. ഞങ്ങളുടെ എല്ലാവരുടെയും കണക്ക് നേക്കുകയാണെങ്കില്‍ 250, അല്ലെങ്കില്‍ 275 സിനിമകളെ ഉണ്ടാവുകയുള്ളു.

ശ്രീദേവി എന്ന പ്രതിഭ

ശ്രീദേവി വളരെയധികം കഴിവുള്ളയാളാണെന്നും താരം വളരെയധികം കഠിനാധ്വാനി ആണെന്നും സല്‍മാന്‍ പറയുന്നു. താരം 300 സിനിമകള്‍ ഭംഗിയായി പൂര്‍ത്തിയാക്കിയെന്നും ചെറുപ്പം മുതലെ താരം അഭിനയിത്തിലുണ്ടെന്നും സല്‍മാന്‍ പറയുന്നു.

താരം എന്നും നിത്യഹരിതമായി തിളങ്ങി നില്‍ക്കുകയാണ്

53 വയസുള്ള ശ്രീദേവി ഇപ്പോഴും യൗവനസുന്ദരിയാണ്. താരത്തിന് ഇപ്പോഴും ആകര്‍ഷകമായ ഭംഗിയാണ്.

ബോളിവുഡിന് പുറമെ എല്ലാ മേഖലയിലും

ബോളിവുഡിന് പുറമെ എല്ലാ സിനിമ മേഖലയിലും താരം കഴിവ് തെളിയിച്ചു കഴിഞ്ഞിരുന്നു. തെന്നിന്ത്യയിലും ശ്രീദേവി പല സിനിമകളിലും താരം അഭിനയിച്ചിരുന്നു.

ശ്രീദേവിക്ക് മുന്നില്‍ ഞങ്ങള്‍ ഒന്നുമല്ലെന്ന് താരങ്ങള്‍

ശ്രീദേവിയുമായി താരതമ്യം ചെയ്യുമ്പോള്‍ തങ്ങള്‍ ഒന്നുമല്ലെന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.

ശ്രീദേവിയുടെ പുതിയ സിനിമ

ശ്രീദേവിയുടെ ഭര്‍ത്താവ് ബിനോയ് കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം 'മോം' ആണ് ശ്രീദേവിയുടെ പുതിയ സിനിമ

English summary
Ex-lovers Salman Khan and Katrina Kaif are working together in Tiger Zinda Hai and it is being said that they might come close while shooting for the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam