സ്റ്റാര്‍ഡം നഷ്ടപ്പെടുന്നതില്‍ സല്‍മാന്‍ ഖാന്‍ ഭയപ്പെടുന്നുവോ.. നടന്‍ പറയുന്നു
വര്‍ഷങ്ങളായി ബോളിവുഡ് സിനിമാ ലോകം അടക്കി വാഴുന്ന മുന്ന് ഖാന്‍മാരാണ് ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍. മൂന്ന് പേരും തുല്യ ശക്തികളാണ്. അഭിനയ മികവിന്റെ കാര്യത്തിലാണെങ്കിലും ആരാധകരുടെ ശക്തിയുടെ കാര്യത്തിലാണെങ്കിലും മൂവെരും ഒന്നിനൊന്ന് മെച്ചം.
പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബോളിവുഡ് സിനിമാ ലോകത്തേക്ക് പുതിയ കുറേ അഭിനേതാക്കളും നായകന്മാരും അരില്‍ ചില താരങ്ങളും കയറി വരുന്നു. ചുരുക്കം ചില സിനിമകള്‍ കൊണ്ടു തന്നെ അവര്‍ ബോക്‌സോഫീസ് കീഴടക്കുന്നു. അതേ സമയം ഖാന്‍മാരുടെ സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടുന്നിമില്ല.

അടുത്തിയെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഈ വിഷയത്തെ കുറിച്ച് സല്‍മാന്‍ ഖാന്‍ തന്റെ ഭീതി പങ്കുവയ്ക്കുകയുണ്ടായി. സ്റ്റാര്‍ഡം ഓരോ സമയത്ത് വരുന്നതാണ്. അതൊരുപാട് കാലം നിലനിര്‍ത്താന്‍ കഴിയുക എന്നത് വലിയ കാര്യവും- സല്‍മാന്‍ പറഞ്ഞു തുടങ്ങി.
എന്റെ ഊഹം ശരിയാണെങ്കില്‍ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, അജയ് ദേവഗണ്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് ഇത്രയും കാലം ആ സ്റ്റാര്‍ഡം നിലനിര്‍ത്താന്‍ കഴിഞ്ഞത്. കുറച്ച് വര്‍ഷങ്ങള്‍ കൂടെ അതങ്ങനെ നിലനിര്‍ത്താന്‍ ഞങ്ങള്‍ കെണിഞ്ഞു പരിശ്രമിക്കും - സല്‍മാന്‍ ഖാന്‍ പറഞ്ഞു.


Click it and Unblock the Notifications