ദീപാവലിയ്ക്ക് സല്‍മാന്‍ ഖാന്റെ വക കിടിലന്‍ സമ്മാനം! ഇഷ്ടമായെങ്കില്‍ ക്രിസ്മസിന് തരാമെന്ന് താരം!!!
അവധി ദിനങ്ങള്‍ ലക്ഷ്യമാക്കിയാണ് പല സിനിമകളും റിലീസിനെത്തുന്നത്. ഇത്തവണത്തെ ക്രിസ്മസിന് സല്‍മാന്‍ ഖാന്റെ 'ഗൈര്‍ സിന്താ ഹേ' എന്ന സിനിമയും റിലീസിനെത്തുകയാണ്. അതിനിടെ ദീപാവലി പ്രമാണിച്ച് ആരാധകര്‍ക്ക് സര്‍പ്രൈസായി സിനിമയിലെ ഫസ്റ്റ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

മെഷിന്‍ തോക്കുമായി മാസ് ലുക്കില്‍ നില്‍ക്കുന്ന സല്‍മാന്റ ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുറിവേറ്റ കടുവയെ പോലെ മറ്റൊന്നിനും വേട്ടയാടാന്‍ കഴിയില്ലെന്ന് ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ദീപാവലി സമ്മാനം ഇഷ്ടമായോ? ക്രിസ്മസിന് താരമെന്ന് പറഞ്ഞ് സല്‍മാന്‍ ട്വിറ്ററിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.
നാളുകള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ചഭിനയിക്കുന്ന സിനിമയാണ് ഗൈര്‍ സിന്താ ഹേ. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ വര്‍ഷം സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിച്ച ട്യൂബ് ലൈറ്റ് എന്ന സിനിമ പ്രതീക്ഷിച്ച വിജയം കൈവരിച്ചിട്ടില്ല.


Click it and Unblock the Notifications











