ഏറ്റവും സ്നേഹമുളള ജീവിക്കൊപ്പം!! സല്ലുവിന്റെ ഫ്രഞ്ച് ബുള്ളിന്റെ ചിത്രം വൈറൽ...

സൽമാൻഖാന് നായകളോടുളള സ്നേഹം ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. പലപ്പോഴും താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലും മറ്റും വളർത്തു നായയ്ക്കൊപ്പമുളള ചിത്രങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഇത്തരത്തിലുള്ള ചിത്രങ്ങളുമായി സല്ലു എത്താറില്ലായിരുന്നു. ഇപ്പോ വീണ്ടും വളർത്തു നായയ്ക്കൊപ്പമുളള ചിത്രം പങ്കുവെയ്ച്ചിരിക്കുകയാണ് സൽമാൻഖാൻ.

salmankhan

ഏറ്റവും സ്നേഹമുളള, കൂറുള്ള, നിസ്ഥാർത്ഥമായ ജീവിക്കൊപ്പം സമയം ചെലവിടുന്നു എന്ന് കുറിച്ചു കൊണ്ടായിരുന്നു താരം വളർത്തു നായയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചത്. ഫ്രഞ്ച് ബുൾ ഇനത്തിൽപ്പെടുന്ന നായയുടെ ചിത്രമായിരുന്നു താരം പങ്കുവെച്ചത്. സല്ലുവിന്റെ വളർത്ത് നായയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഒരു പട തന്നെയുണ്ട്. 12 ലക്ഷത്തിൽ അധികം പേരാണ് ചിത്രത്തിന് ലൈക്ക് അടിച്ചിരിക്കുന്നത്.

സല്ലുവിന്റെ വളർത്തു നായകളെ പ്രേക്ഷകർക്ക് സുപരിചിതമാണ്. മൈ സൺ, മൈ ജാൻ എന്നായിരുന്നു ഇവയെ താരം വിളിച്ചിരുന്നത് .2009 ൽ പ്രിയപ്പെട്ട വളർത്തു നായകൾ ചാത്തു പോയിരുന്നു. മറ്റൊരു വളർത്തു നായയായ ലവിനെ കഴിഞ്ഞ വർഷം നഷ്ടപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X