കുട്ടി ആരാധകനെ തളളിമാറ്റിയത് സഹിച്ചില്ല! സുരക്ഷാ ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് സല്‍മാന്‍ ഖാന്‍! വീഡിയോ
സല്‍മാന്‍ ഖാന്റെ എറ്റവും പുതിയ ചിത്രമായ ഭാരത് ഈദ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടായിരുന്നു ചിത്രം എത്തിയിരുന്നത്. ഭാരതിന്റെ പ്രീമിയര്‍ കാണാനായി കഴിഞ്ഞ ദിവസം മുംബൈയിലെ തിയ്യേറ്ററില്‍ സല്‍മാനും എത്തിയിരുന്നു. പിവിആര്‍ ഫൊണിക്‌സ് മില്‍സില്‍ എത്തിയ സൂപ്പര്‍ താരത്തെ കാണാനായി ആരാധകര്‍ ഒന്നടങ്കം തടിച്ചുകൂടുകയും ചെയ്തു.
ഇതിനിടെയായിരുന്നു കുട്ടി ആരാധകനെ തള്ളി മാറ്റിയ സുരക്ഷാ ഉദ്യോഗസ്ഥന്റെ മുഖത്ത് സല്‍മാന്‍ ഖാന്‍ അടിച്ചത്. ആള്‍ക്കുട്ടത്തിനിടക്ക് പെട്ടുപോയ കുട്ടിയെ രക്ഷിക്കുന്നതില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വീഴ്ച വരുത്തിയതിനാലാണ് സല്‍മാന്‍ അടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

അതേസമയം സല്‍മാന്റെ ഭാരത് തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടാണ് മുന്നേറുന്നത്. ചിത്രം കണ്ടവരെല്ലാം സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. റേസ് 3യുടെ പരാജയത്തിന് ശേഷമായിരുന്നു സൂപ്പര്‍ താരത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. അലി അബ്ബാസ് സഫറാണ് ഭാരത് സംവിധാനം ചെയ്തിരുന്നത്.


Click it and Unblock the Notifications











