ആരാധകനു വേണ്ടി സല്‍മാന്‍ തന്റെ അംഗരക്ഷകനെ പരസ്യമായി തല്ലി
ബോളിവുഡ് മസില്‍ മാന്‍ സല്‍മാന്‍ ഖാന്‍ ഒത്തിരി ആരാധകരുണ്ട്. ആരാധകരെ പിണക്കാതെ സ്‌നേഹിക്കുന്ന ആളുമാണ് സല്‍മാന്‍. അവര്‍ക്കിടില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാനും സല്‍മാന് മടിയൊന്നുമില്ല. ഇങ്ങനെയുള്ള തന്റെ ആരാധകരെ കണ്‍മുന്നില്‍ വച്ച് തന്റെ ഗണ്‍മാന്‍ തന്നെ ഉപദ്രവിച്ചാല്‍ സല്ലു നോക്കി നില്‍ക്കുമോ.
സല്‍മാന് ആരോധകരോടുള്ള ഇഷ്ടം എത്രത്തോളമാണെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചു. മുംബൈയിലെ മെഹബൂബ് സ്റ്റുഡിയോയിലെ ഷൂട്ടിങിനിടെയാണ് സംഭവം. ഷൂട്ടിങ്ങിനിടെ സല്‍മാന്‍ ആരാധകരുമായി സംസാരിക്കുകയായിരുന്നു. ഓട്ടോഗ്രാഫ് ചോദിച്ചു വന്നവര്‍ക്കെല്ലാം അത് നല്‍കുകയും ചെയ്തു.

അതിനിടയില്‍ ഒരു ആരാധകന്‍ സല്‍മാനെ കെട്ടിപ്പിടിക്കാന്‍ മുന്നോട്ട് വന്നു. ഇത് കണ്ട് സല്ലുവിന്റെ ബോര്‍ഡി ഗാര്‍ഡ് ഇയാളെ കൈയ്യേറ്റം ചെയ്തു. ഇതോടെ ക്ഷുഭിതനായ സല്‍മാന്‍ പരസ്യമായി ബോര്‍ഡിഗാര്‍ഡിനെ തല്ലി.
പരസ്യമായി തല്ലുകമാത്രമല്ല ശാസിക്കുകയും ചെയ്തു. ആരാധകരോട് എങ്ങനെ പെരുമാറണമെന്ന് ബോര്‍ഡിഗാര്‍ഡിനെ ഉപദേശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം റിലീസായ സല്ലുവിന്റെ കിക്ക് എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.


Click it and Unblock the Notifications











