ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ചു വാങ്ങി സല്‍മാന്‍ ഖാന്‍! വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
താരങ്ങളോടുളള ഇഷ്ടംകൊണ്ട് ആരാധകര്‍ ചെയ്തുകൂട്ടാറുളള കാര്യങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. അവരെ ഒരു നോക്ക് കാണുവാനും ഫോട്ടോ എടുക്കുവാനും ആഗ്രഹിക്കുന്നവരാണ് ഏറെയും. ഇതിനായി സിനിമാ ലൊക്കേഷനുകളിലും മറ്റും ആരാധകര്‍ എത്താറുളളത് പതിവാണ്. ആരാധകര്‍ ഇഷ്ടം കൊണ്ട് ചെയ്യുന്ന പല കാര്യങ്ങളും താരങ്ങള്‍ക്ക് അത്ര ഇഷ്ടപ്പെടണമെന്നില്ല. കഴിഞ്ഞ ദിവസം ഫോട്ടോ എടുക്കാനായി ശ്രമിച്ച ഒരു ആരാധകന്റെ ഫോണ്‍ സല്‍മാന്‍ ഖാന്‍ തട്ടിപ്പറിച്ച് വാങ്ങിയിരുന്നു.

ഗോവ വിമാനത്താവളത്തില്‍ വെച്ചാണ് ആരാധകന്റെ ഫോണ്‍ സല്‍മാന്‍ പിടിച്ചുവാങ്ങിയത്. താരത്തിനൊപ്പം നടന്ന് കഷ്ടപ്പെട്ട് സെല്‍ഫിയെടുക്കുകയാണ് ആരാധകന്‍. തനിക്ക് പിന്നില്‍ നടക്കുന്ന സല്‍മാനെ ഫ്രെയിമില്‍ കിട്ടാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. ഇത് കണ്ട് ദേഷ്യം പിടിച്ച സല്‍മാന്‍ ഇയാളുടെ ഫോണ്‍ പിടിച്ചുവാങ്ങി മുന്നോട്ടുനടക്കുകയായിരുന്നു.
സംഭവത്തിന് ശേഷം സല്‍മാന്‍ ഖാനെ വിമര്‍ശിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ആരാധകനോട് സല്‍മാന്‍ പെരുമാറിയ രീതി മോശമായിപ്പോയെന്നാണ് അധികപേരും അഭിപ്രായപ്പെട്ടത്. അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമായ രാധെയുടെ ഷൂട്ടിങ്ങിന് വേണ്ടിയാണ് സല്‍മാന്‍ ഗോവയിലെത്തിയത്. ഫോണ്‍ ആവശ്യപ്പെട്ട് പിന്നാലെ ചെല്ലുന്ന ആരാധകനെയും വീഡിയോയില്‍ കാണാം.


Click it and Unblock the Notifications