Priyanka: പ്രിയങ്കയെ ട്രോളി സൽമാൻ,''സ്വന്തം വീട്ടിലേയ്ക്ക് സ്വാഗതം, കിടിലൻ മറുപടി നൽകി പ്രിയങ്ക
പ്രിയങ്കയുടെ ഹോളിവുഡ് പ്രവേശനമാണ് താരത്തിനെതിരെ സൽമാൻ ട്രോളാൻ ആയുധമാക്കിയത്.
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പ്രിയങ്ക ചോപ്രയും സൽമാൻഖാൻ. താരങ്ങൾ ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. ഇപ്പോഴിത ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ഭാരതിയിലാണ് വീണ്ടും ഇവർ ഒന്നിക്കുന്നത്. സംവിധായകൻ അലി അബ്ബസാണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ഏറെ രസകരം സൽമാന്റെ ട്വീറ്റായിരുന്നു. പ്രിയങ്കയെ ട്രോളിയായിരുന്നു താരം ട്വീറ്റ് ചെയ്തത്.

താരത്തിന്റെ സ്വരസിദ്ധമായ ശൈലിയിലായിരുന്നു ട്വീറ്റ്. പ്രിയങ്ക താങ്കളെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ്. കൂടാതെ ചിത്രം ഹിന്ദിയിലായിരിക്കുമെന്നും സൽമാൻ ട്വീറ്റിൽ നർമത്തിൽ ചാലിച്ച് പറയുന്നുണ്ട്. പ്രിയങ്കയുടെ ഹോളിവുഡ് പ്രവേശനമാണ് താരത്തിനെതിരെ സൽമാൻ ട്രോളാൻ ആയുധമാക്കിയത്.
എന്നാൽ സൽമാന് ആതേ നാണയത്തിൽ തന്നെ പ്രിയങ്കയും മറുപടി കൊടുത്തിട്ടുണ്ട്. താൻ യുപിയിൽ ജനിച്ചു വളർന്ന ദേശീ പെൺക്കുട്ടി തന്നെയാണ്. ഇനി എന്നും അങ്ങനെ തന്നെയായിരിക്കും. എല്ലാവരേയും ഒരിക്കൽ കൂടി കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം ട്വീറ്റ് ചെയ്തു. ഈദ് റിലീസായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.


Click it and Unblock the Notifications











