ഐശ്വര്യയെ വിവാഹം കഴിക്കാൻ താൽപര്യം അറിയിച്ച് വ്യവസായി, സി​ഗരറ്റ് കുറ്റിവെച്ച് കുത്തി പ്രതികാരം തീർത്ത് സൽമാൻ!

By Desk

സബീർ ഭാട്ടിയ രാജ്യത്തെ അറിയപ്പെടുന്ന ഒരു ടെക്-സംരംഭകനാണ്. നിലവിൽ ഒരു ലേണിംഗ് പ്ലാറ്റ്‌ഫോമിന് വേണ്ടി പ്രവർത്തിക്കുകയാണ്. കൂടാതെ ക്ലീൻ ഫനാറ്റിക്‌സിന്റെയും ഷോ റീലിന്റെയും സഹസ്ഥാപകനുമാണ്. സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം സ്വപ്നം കാണുന്ന ചെറുപ്പക്കാർക്ക് പ്രചോദനം നൽകുന്നതാണ് സബീർ ഭാട്ടിയയുടെ ജീവിതം. തന്റെ സുഹൃത്ത് ജാക്ക് സ്മിത്തിനൊപ്പം ചേർത്ത് ഹോട്ട്മെയിൽ കണ്ടുപിടിച്ചതോടെയാണ് സ​ബീറിന്റെ ജീവിതം മാറി മറിയുന്നത്. വെറും 18 മാസത്തിനുള്ളിൽ ഹോട്ട്മെയിൽ ലോകമെമ്പാടും വ്യാപിക്കുകയും മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സിന്റെ വരെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

അമേരിക്കൻ ബിസിനസ് ടൈക്കൂൺ ബിൽ​ഗേറ്റ്സ് സബീർ ഭാട്ടിയയെ സമീപിച്ച് ഹോട്ട്മെയിൽ വാങ്ങാൻ ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. നിരവധി ചർച്ചകൾക്ക് ശേഷം 1998ൽ 3300 കോടി രൂപയ്ക്ക് ഹോട്ട്മെയിൽ ബിൽ ഗേറ്റ്‌സിന് സബീർ വിറ്റു. ഇന്ന് ഹോട്ട്മെയിൽ ഔട്ട്‌ലുക്ക് എന്നപേരിലാണ് അറിയപ്പെടുന്നത്.

Aishwarya Rai Salman Khan

മൈക്രോസോഫ്റ്റിന്റെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇ-മെയിൽ, വ്യക്തിഗത വിവരങ്ങൾ മനേജ് ചെയ്യുന്ന ആപ്ലിക്കേഷനുകളിൽ ഒന്ന് കൂടിയാണ് ഇന്ന് അത്. ഒറ്റരാത്രികൊണ്ട് സബീർ കോടീശ്വരനായി. ബിൽ ഗേറ്റ്‌സുമായുള്ള കോടിക്കണക്കിന് ഡോളറിന്റെ കരാർ അന്തിമമാക്കിയ ശേഷം സബീർ ഇന്ത്യയിലേക്ക് മടങ്ങി എത്തിയപ്പോൾ സെലിബ്രിറ്റികളിൽ നിന്നും പ്രശസ്തരായ വ്യക്തികളുമെല്ലാം സബീറിന്റെ സൗഹൃദ വലയത്തിന്റെ ഭാ​ഗമായി.

മാത്രമല്ല ഇന്ത്യയിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുകളും ആഡംബര വാഹനങ്ങളുമെല്ലാം സബീർ സ്വന്തമാക്കി. അതിനിടയിൽ സബീറിനെ കുറിച്ച് ചില ​ഗോസിപ്പുകൾ പ്രചരിച്ചു. അത് ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുമായി ബന്ധപ്പെടുത്തിയുള്ളതായിരുന്നു. 2001 മുതലാണ് സബീർ-ഐശ്വര്യ ഡേറ്റിങ് റൂമറുകൾ വ്യാപകമായി പ്രചരിച്ച് തുടങ്ങിയത്.

മാത്രമല്ല ഐശ്വര്യയെ വിവാഹം കഴിക്കാനുള്ള താൽപര്യം ഒരു അഭിമുഖത്തിൽ സബീർ പരസ്യമായി അറിയിക്കുകയും ചെയ്തു. 1999ൽ പുറത്തിറങ്ങിയ താൽ എന്ന സിനിമയിലെ ഐശ്വര്യയുടെ പ്രകടനത്തെ പ്രശംസിച്ച് സംസാരിക്കുന്നതിനിടയിലാണ് സബീർ നടിയെ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്നുവെന്ന് അറിയിച്ചത്. സബീറിന്റെ അഭിമുഖം ചർച്ചയായതോടെ സംഭവങ്ങൾ സൽമാൻ ഖാന്റെ ചെവിയിലുമെത്തി.

ഐശ്വര്യ-സൽമാൻ ഖാൻ പ്രണയം അക്കാലത്ത് ബോളിവുഡിൽ വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന സമയവുമായിരുന്നു. പിന്നീട് ഒരു ദിവസം സൽമാനും സബീറും ഒരു പാർട്ടിയിൽ വെച്ച് കണ്ടുമുട്ടി. വിവാദ നായകനെ തേടി കണ്ടുപിടിച്ച് സംസാരിക്കാൻ ചെന്ന സൽമാൻ ഖാൻ കയ്യിലുണ്ടായിരുന്ന സി​ഗരറ്റ് കുറ്റികൊണ്ട് സബീറിന്റെ കയ്യിൽ കുത്തി.

Aishwarya Rai Salman Khan

നിങ്ങളാണല്ലേ ഐശ്വര്യയെ വിവാഹം കഴിക്കാൻ ആ​ഗ്രഹിച്ച് നടക്കുന്ന വ്യക്തിയെന്ന് ചോ​ദിച്ചുകൊണ്ടാണ് സൽമാൻ ഖാൻ സംസാരിച്ച് തുടങ്ങിയത്. എന്നാൽ അതൊക്കെ വെറുതെ മാധ്യമങ്ങൾ പറഞ്ഞ് പരത്തുന്നതാണെന്ന് സബീർ പറഞ്ഞുവെങ്കിലും സൽമാൻ അതിലൊന്നും തൃപ്തനായിരുന്നില്ല. ശേഷം പാർട്ടിക്കിടയിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്ന സബീറിന്റെ കയ്യിൽ സൽമാൻ സി​ഗരറ്റ് കുറ്റികൊണ്ട് കുത്തി. മാത്രമല്ല 'ഫൈനലി യു ഹാവ് ​ഗോട്ട് ആഷ്' എന്നൊരു പഞ്ച് ഡയലോ​​ഗും കാച്ചി.

സി​ഗരറ്റ് കയ്യിൽ കൊള്ളിച്ചതിന് സൽമാൻ ഉടനടി മാപ്പ് പറഞ്ഞതായും പറയപ്പെടുന്നു. ഐശ്വര്യയുമായി പ്രണയത്തിലായിരുന്ന കാലത്ത് ആര് നടിയുമായി അടുപ്പം കാണിച്ചാലും അവിടെ എല്ലാം എത്തി സൽമാൻ ഖാൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പതിവായിരുന്നു.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X