»   »  സ്മാര്‍ട്ടായി, സല്‍മാന്‍ ഖാന്റെ പുതിയ ബിസിനസ്

സ്മാര്‍ട്ടായി, സല്‍മാന്‍ ഖാന്റെ പുതിയ ബിസിനസ്

Posted By:
Subscribe to Filmibeat Malayalam

അഭിനയിക്കുന്നതിന് പുറമെ നടി നടന്മാരെല്ലാം പലതരം സംരഭങ്ങള്‍ക്കും തുടക്കം കുറിക്കാറുണ്ട്. നടിമാര്‍ ബ്യൂട്ടി പാര്‍ലറുകളും മറ്റും തുടങ്ങാറാണ് പതിവ്.

അതുപോലെ ബോളിവുഡിന്റെ സൂപ്പര്‍ താരം സല്‍മാന്‍ ഖാനും പുതിയ ബിസിനസുമായി രംഗത്തെത്തിയിരിക്കുകയാണ്. താരം സ്മാര്‍ട്ട് ഫോണ്‍ ബിസിനസാണ് തുടങ്ങിയത്.

ബീങ്ങ് സ്മാര്‍ട്ട്

ബീങ്ങ് സ്മാര്‍ട്ട് എന്നാണ് താരം പുതിയ സംരഭത്തിന് പേര് നല്‍കിയിരിക്കുന്നത്.

വിവിധ മോഡലുകളില്‍

ഓപ്പോ, വിവോ, ലെനോവോ, സിയോമി എന്നിങ്ങനെ വിവിധ മോഡലുകളിലുള്ള ഫോണുകളാണ് ്താരം ബിസിനസിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ക്കറ്റിലെ ഫോണിന്റെ അതേ വിലയില്‍ തന്നെ 20,000 രൂപയ്ക്ക് ഉള്ളിലാണ് ഫോണിന്റെ വില.

സല്‍മാന്‍ഖാന്റെ സാങ്കേതികവിദ്യയിലേക്കുള്ള ചുവടുവെപ്പ്

സാങ്കേതികവിദ്യ വശങ്ങളെ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സല്‍മാന്‍ ഖാന്‍. അതിനായി കരുത്തുറ്റ ടീം പണിയുകയാണ് താരം. താരത്തിനൊപ്പം ചേരാനായി വലിയ മൊബൈല്‍ ഫോണ്‍ കമ്പനികളടക്കം ലക്ഷ്യമിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് കമ്പനികളില്‍ നിന്നും

ചൈനീസ് കമ്പനികളില്‍ നിന്നും ഒന്നിച്ച് ഫോണുകള്‍ തയ്യാറാക്കി വാങ്ങുകയാണ് പദ്ധതി. അതിനായിട്ടുള്ള ഔദ്യോഗിക സ്ഥിതികരണം ഇനിയുമായിട്ടില്ല.

രണ്ടു വര്‍ഷം മുമ്പ്

രണ്ട് വര്‍ഷം മുമ്പ് സല്‍മാന്‍ ഖാന്‍ വിവിധ കമ്പനികളില്‍ നിന്നും കരാറുകള്‍ എടുത്തിരുന്നു. എന്നാല്‍ ഉയര്‍ന്ന റോയല്‍റ്റി ചാര്‍ജുകള്‍ കാരണം അവ ഉപേക്ഷിക്കുകയായിരുന്നു.

English summary
Salman Khan to enter the smartphone business by launching 'Being Smart' high-end mobile phones within the price range of 20,000 Rupees.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam