സല്‍മാന്‍ ഖാന്‍ വീണ്ടും മേനിപ്രദര്‍ശനത്തിന്
ബോളിവുഡില്‍ പുരുഷശരീരപ്രദര്‍ശത്തിന് പുതിയ രീതികള്‍ നല്‍കിയ താരമാണ് സല്‍മാന്‍ ഖാന്‍. ഇതിന്റെ പേരില്‍ മസില്‍ മാനെന്ന് ചിലരൊക്കെ സ്‌നേഹപൂര്‍വ്വവും മറ്റുചലര്‍ വിമര്‍ശനപരമായും സല്‍മാന് ഒരു ഇരട്ടപ്പേരും നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ സല്‍മാന്‍ വീണ്ടും കുപ്പായമൂരി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുകയാണ്. ടാര്‍സന്‍ എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിക്കാനാണ് സല്‍മാന്‍ ഇത്തവണ ശരീരപ്രദര്‍ശനം നടത്തുന്നത്.
ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ച് സല്‍മാന്‍ പറയുന്നു- 'എന്റെ ആരാധകരില്‍ ഏറിയപങ്കും കുട്ടികളാണെന്ന് ഞാന്‍ മനസ്സിലാക്കുന്നത് അടുത്തകാലത്താണ്. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ ഈ ചിത്രം ചെയ്യുന്നത്. ടാര്‍സന്‍ കഥകള്‍ ബാല്യത്തില്‍ എന്നെയും ആകര്‍ഷിച്ചിട്ടുണ്ട്'.
അനീസ് ബാസ്‌മെയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ സല്‍മാന്‍ സ്വീകരിയ്‌ക്കുന്ന ഹെയര്‍ സ്‌റ്റൈല്‍ ഒരു തരംഗമായി മാറിയേക്കുമെന്ന് സൂചനയുണ്ട്.
'ഇരുപത് വര്‍ഷം മുമ്പ് ഹേമന്ദ് ബിര്‍ജിന് ടാര്‍സന്‍ ഒരു വിജയചിത്രമാക്കിമാറ്റാമെങ്കില്‍ എനിയ്‌ക്ക് ഇപ്പോള്‍ അത് സാധിയ്‌ക്കുമെന്നതില്‍ സംശയമില്ല'- ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് സന്ദേഹിക്കുന്നവരോട് സല്‍മാന്‍ പറയുന്നു.


Click it and Unblock the Notifications