വിവാഹത്തെ കുറിച്ച് ചോദിച്ചാല്‍ സല്‍മാന്‍ ചൂടാവും; ഗര്‍ഭകാര്യത്തില്‍ വിദ്യയും, താരങ്ങളുടെ ദേഷ്യത്തിന്റെ കാരണം
ദേഷ്യത്തിന്റെ കാര്യത്തില്‍ സിനിമാ താരങ്ങള്‍ പലപ്പോഴും വിവാദങ്ങളില്‍ കുടുങ്ങാറുണ്ട്. പൊതുവേദിയിലും അല്ലാതെയുമായി വരുന്ന ചോദ്യങ്ങളും ആരാധകരുടെ മോശം പെരുമാറ്റവുമൊക്കെയാണ് പലപ്പോഴും നടി-നടന്മാരെ ദേഷ്യത്തിന്റെ കൊടുമുടിയിലെത്തിക്കുന്നത്. പൊതുവേ ശാന്തസ്വഭാവമുള്ളവര്‍ പോലും ചാടി കടിക്കുന്ന അവസ്ഥയിലേക്ക് മാറുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
അത്തരത്തില്‍ ബോളിവുഡില്‍ നിന്നുള്ള പ്രമുഖരായ താരങ്ങളുടെ ചില പ്രവൃത്തികളെ കുറിച്ചുള്ള രസകരമായ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. നടന്‍ സല്‍മാന്‍ ഖാന്‍ മുതല്‍ നടി വിദ്യ ബാലന്‍ വരെയുള്ള താരങ്ങള്‍ ചില ചോദ്യങ്ങളോട് പ്രതികരിച്ച രീതിയാണ് വീണ്ടും ചര്‍ച്ചയാവുന്നത്. വിശദമായി വായിക്കാം...

ദേഷ്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം നല്‍കാന്‍ പറ്റുന്ന നടനാണ് സല്‍മാന്‍ ഖാന്‍. ബിഗ് ബോസ് ഷോ യിലെ അവതാരകനായി വന്നതിന് ശേഷം പ്രേക്ഷകര്‍ക്കും സല്‍മാന്റെ ദേഷ്യത്തെ കുറിച്ച് കൃത്യമായി അറിയാന്‍ സാധിക്കുന്നതാണ്. അതേ സമയം വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് പലപ്പോഴും നടനെ ദേഷ്യം പിടിപ്പിക്കാറുള്ളത്. പ്രായം അമ്പത് കഴിഞ്ഞെങ്കിലും ഇനിയും സിംഗിളായി ജീവിക്കുകയാണ് താരം.

ഇതിനിടയില്‍ വിവാഹത്തിന്റെ പ്ലാനുകള്‍ എന്താണെന്നുള്ള ചോദ്യം വന്നാല്‍ അത് സല്‍മാന് ഇഷ്ടപ്പെടാറില്ല. അത്തരത്തില്‍ നടന്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിലവില്‍ സല്‍മാന്‍ ലൂലിയ വാന്ററിനൊപ്പം ലിവിംഗ് റിലേഷനിലാണെന്നാണ് വിവരം. ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സല്‍മാന്‍ ലൂലിയയുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണെന്നാണ് സൂചനകള്‍.

പാതി മലയാളി കൂടിയായ ബോളിവുഡ് സുന്ദരിയാണ് വിദ്യ ബാലന്‍. സിനിമയിലൂടെ നല്ലൊരു കരിയര്‍ സ്വന്തമാക്കാന്‍ വിദ്യയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞത് മുതല്‍ വിദ്യ ഗര്‍ഭിണിയായെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതൊന്നും സത്യമല്ലെന്ന് നടി തന്നെ പലപ്പോഴും പറയുകയും ചെയ്തു.
എന്നാല്‍ ഗര്‍ഭിണിയാണോന്നും ഫാമിലി പ്ലാനിങ്ങിലാണോന്നുമുള്ള ചോദ്യങ്ങളെ നടി തീരെ ഇഷ്ടപ്പെടുന്നില്ല. സ്വകാര്യ ജീവിതം പരസ്യപ്പെടുത്താന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണെന്ന് വിദ്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മാത്രമല്ല ശരീരഭാരം കൂടുന്നതിനെ പറ്റിയുള്ള സംസാരത്തെയും നടി എതിര്‍ക്കുന്നത് പതിവാണ്.

ബോളിവുഡിലെ യുവനടിയായ ആലിയ ഭട്ട് കോഫി വിത് കരണ്‍ എന്ന ഷോ യില്‍ മുന്‍പൊരിക്കല്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ രസകരമായ പല ചോദ്യങ്ങളും നടിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. അതില്‍ നടിയുടെ പൊതുവിജ്ഞാനം വട്ടപ്പൂജ്യമാണെന്ന് മനസിലാക്കി തന്ന അവസ്ഥയും ഉണ്ടായി. ഇത് വലിയ പരിഹാസങ്ങള്‍ക്ക് കാരണമായതോടെ പിന്നീട് പൊതുവിജ്ഞാനത്തെ കുറിച്ചുള്ള ചോദ്യങ്ങളെ നടി ഭയന്ന് തുടങ്ങി.

ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ വരികയാണെങ്കില്‍ നടി ഇതിനോട് ദേഷ്യപ്പെടുന്നതാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കണ്ട് വരുന്നത്. വിദ്യാഭ്യാസം കുറവുള്ളതും പൊതുകാര്യങ്ങളെ പറ്റി യാതൊന്നും അറിയാത്തതും ആലിയ അടക്കമുള്ള നടിമാര്‍ക്ക് ദോഷമായി വന്നിട്ടുണ്ട്. അഭിമുഖങ്ങളിൽ നിന്നും പരമാവധി ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നാണ് പലരും ആവശ്യപ്പെടാറുള്ളത്. എന്തെങ്കിലും പറഞ്ഞ് പോയാൽ അത് വലിയ രീതിയില്‍ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായി മാറുന്നതും പതിവാണ്.


Click it and Unblock the Notifications