»   » ഓട്ടോറിക്ഷയില്‍ സൂപ്പര്‍ താരത്തെ കണ്ട് ആരാധകര്‍ ഞെട്ടി, പൈസ നല്‍കിയപ്പോള്‍ ഡ്രൈവറും

ഓട്ടോറിക്ഷയില്‍ സൂപ്പര്‍ താരത്തെ കണ്ട് ആരാധകര്‍ ഞെട്ടി, പൈസ നല്‍കിയപ്പോള്‍ ഡ്രൈവറും

By: Rohini
Subscribe to Filmibeat Malayalam

താരജാഡകള്‍ ഇറക്കിവച്ച് താരങ്ങള്‍ തെരുവിലേക്കിറങ്ങുമ്പോഴാണ് അവര്‍ ജനങ്ങളുമായി കൂടുതല്‍ അടുക്കുന്നത്... പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ആരാധകരെ ഞെട്ടിക്കാറുണ്ട്.. അങ്ങനെ സല്‍മാന്‍ ഖാന്‍ വീണ്ടും ഞെട്ടിച്ചു!!

ആരും കാണാതെ പാന്റില്‍ നിന്ന് ജീന്‍സ് കീറിയെടുത്ത് തിന്നുന്ന സല്‍മാന്‍, ശരിക്കും പ്രാന്തായോ.. വീഡിയോ

മുംബൈ നഗരത്തിലൂടെ കഴിഞ്ഞ ദിവസം രാത്രി സഞ്ചരിച്ച ഓട്ടോയില്‍ വളരെ പരിചിതമായ ഒരു മുഖം കണ്ട് വഴിയാത്രക്കാര്‍ ഞെട്ടി.. ബോളിവുഡിലെ മസില്‍ മാന്‍ സാക്ഷാല്‍ സല്‍മാന്‍ ഖാന്‍! ആഡംബര കാറുകളില്‍ സഞ്ചരിയ്ക്കുന്ന സല്‍മാനെ ഓട്ടോയില്‍ കണ്ടവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

salman

ഏതെങ്കിലും സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നോ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണെന്നോ തെറ്റിദ്ധരിക്കേണ്ട. ഒരു സാഹചര്യത്തില്‍ താരത്തിന് വീട്ടിലേക്ക് ഓട്ടോയില്‍ സഞ്ചരിക്കേണ്ടി വന്നതാണ്.

മുംബൈ മെഹബൂബ് സ്റ്റുഡിയോയില്‍ നിന്ന് നിര്‍മാതാവ് രമേഷ് തൗരാനിക്കൊപ്പമായിരുന്നു യാത്ര. സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയതും താരത്തെ ആരാധകര്‍ വളഞ്ഞു. കാര്‍ പിന്നിലായതിനാല്‍ സല്‍മാന്‍ നിര്‍മാതാവിനൊപ്പം കാറില്‍ കയറുകയായിരുന്നു. അംഗരക്ഷകരും പരിചാരകരും പിന്നില്‍ ബൈക്കിലും കാറിലുമായി ഓട്ടോയെ പിന്തുടര്‍ന്നു വന്നു.

ഓട്ടോ വീടിന് മുന്നിലെത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് 1000 രൂപ കൊടുക്കുകയും ചെയ്തു. മീറ്റര്‍ കാശിലും കൂടുതലായിരുന്നു ഇത്. യാതൊരു തടസ്സവുമില്ലാതെ എത്തിച്ചതിന് നന്ദി പറയാനും സല്‍മാന്‍ മറന്നില്ല. സമ്പന്നരായ ലോക സെലിബ്രിറ്റികളില്‍ ആദ്യ നൂറില്‍ ഒരാളായ സല്‍മാന്‍ ഇതിന് മുന്‍പും ഓട്ടോറിക്ഷയില്‍ കയറിയത് വാര്‍ത്തയായിട്ടുണ്ട്.

English summary
Salman Khan took an auto ride and then paid the driver
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam