പൊതുവേദിയില്‍ ഇമ്രാന്‍ ഹാഷ്മിയെ ചുംബിച്ച് സല്‍മാന്‍ ഖാന്‍! സ്ഥിരം ഉമ്മ വെക്കുന്ന ആളുടെ ശീലം മാറിയെന്ന് താരം

സല്‍മാന്‍ ഖാനും കത്രീന കൈഫും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പുത്തന്‍ ചിത്രമാണ് ടൈഗര്‍ 3. ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസിനെത്തിയ സിനിമ വലിയ വിജയമായിരിക്കുകയാണ്. ഇതിന്റെ സന്തോഷത്തിലാണ് സല്‍മാന്‍ അടക്കമുള്ള താരങ്ങള്‍. സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കത്രീന കൈഫ്, ഇമ്രാന്‍ ഹാഷ്മി എന്നിവരോടൊപ്പം സല്‍മാന്‍ ഖാനും മുംബൈയില്‍ ഒരു പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

തങ്ങളുടെ സിനിമയോട് സ്‌നേഹവും സപ്പോര്‍ട്ടും തന്നതിന് മൂന്ന് താരങ്ങളും പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു. മാത്രമല്ല പത്രസമ്മേളനത്തിനിടയില്‍ നടന്ന ചില രസകരമായ സംഭവങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. സല്‍മാന്‍ ഖാന്‍ പരസ്യമായി ഇമ്രാനെ ചുംബിക്കുന്നതും വേദിയിലുണ്ടായിരുന്നവരെ പോലും ഞെട്ടിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

salman

ചടങ്ങിനിടെ, സല്‍മാന്‍ ഖാന്‍ സിനിമയിലെ ചില രംഗങ്ങളെ കുറിച്ച് പറയുന്നതിനിടയിലാണ് സഹതാരങ്ങളായ കത്രീനയെയും ഇമ്രാനെ കുറിച്ചും പറഞ്ഞത്. ഈ സിനിമയില്‍ കത്രീനയുണ്ട്, അതുകൊണ്ട് കുറച്ച് റൊമാന്‍സ് ഉണ്ടായിരിക്കണമെന്ന് പറഞ്ഞ ഉടനെ സല്‍മാന്‍ ഖാന്‍ ഇമ്രാനെ നോക്കി, 'സിനിമയില്‍ ഇമ്രാന്റെ വേഷം ആതിഷിന്റേത് അല്ലായിരുന്നെങ്കില്‍ ഇങ്ങനൊന്ന് കൂടി ഉണ്ടാവുമായിരുന്നു' എന്ന് പറഞ്ഞ സല്‍മാന്‍ തമാശയായി ഇമ്രാനെ ചുംബിക്കുകയായിരുന്നു.

'ഞാനൊരിക്കലും സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചുംബിക്കാറില്ല. പക്ഷേ സിനിമയില്‍ സ്ഥിരമായി ചുംബിച്ചിരുന്ന ശീലം ഇമ്രാന് നഷ്ടപ്പെട്ടതായി തോന്നുന്നു', എന്ന് കൂടി സല്‍മാന്‍ പറയുകയാണ്. സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിതമായിട്ടുള്ള ഈ പ്രവര്‍ത്തി ജനക്കൂട്ടത്തിനിടയില്‍ വലിയ പൊട്ടിച്ചിരിയാണ് ഉണ്ടാക്കിയത്. താരത്തിന്റെ വര്‍ത്തമാനം ഇമ്രാനും കത്രീനയും ചിരിച്ച് കൊണ്ട് ആസ്വദിക്കുകയും ചെയ്തു.

അതേ സമയം കത്രീന കൈഫിനൊപ്പം വേദിയില്‍ വെച്ച് സല്‍മാന്‍ ഖാന്‍ ഡാന്‍സും കളിച്ചിരുന്നു. ഡാന്‍സ് കളിക്കാനായി നടി കത്രീനയാണ് സല്‍മാന്റെ കൈയ്യില്‍ പിടിച്ച് വലിച്ച് സ്റ്റേജിന്റെ നടുവിലേക്ക് കൊണ്ട് വരുന്നത്. ഇതോടെ ആളുകള്‍ ഉച്ചത്തില്‍ ആര്‍ത്ത് വിളിച്ചു. പിന്നാലെ കത്രീനയെ നോക്കി ചുവടുകള്‍ വെക്കുകയാണ് സല്‍മാന്‍ ചെയ്തത്.

tiger3

നിരവധി ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഹിറ്റ് കോംബോ ആണ് സല്‍മാന്‍ ഖാനും കത്രീന കൈഫും. ഭാരത് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒരുമിച്ച് അഭിനയിക്കുന്നത്. മുന്‍പ് ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. അതിന് ശേഷം കത്രീന വിവാഹിതയായത് മുതലാണ് സല്‍മാന്റെ പേരിനൊപ്പമുള്ള ഗോസിപ്പുകള്‍ അവസാനിച്ചത്. നിലവില്‍ രണ്ടാളും നല്ല സുഹൃത്തുക്കളാണെന്ന് പുതിയ സിനിമകളിലൂടെ വ്യക്തമാവുകയാണ്.

ഇത്തവണത്തെ ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ 12 നാണ് ടൈഗര്‍ 3റിലീസ് ചെയ്യുന്നത്. ഓപ്പണിംഗ് ദിവസം റെക്കോര്‍ഡ് കളക്ഷനായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യദിവസം ബോക്സ് ഓഫീസില്‍ 44.50 കോടി രൂപ നേടിയെന്നാണ് പറയപ്പെടുന്നത്

രണ്ടാം ദിനം 59.25 കോടി നേടിയ ചിത്രം മൂന്ന്, നാല് ദിവസങ്ങളില്‍ യഥാക്രമം 44, 21 കോടി നേടി. അഞ്ചാം ദിവസം 18.50 കോടി രൂപ നേടി. 187.65 കോടി കളക്ഷന്‍ നേടിയ ചിത്രം ഇപ്പോള്‍ ഇന്ത്യയില്‍ 200 കോടിക്ക് അടുത്ത് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയ്ക്ക് ലഭിച്ച ഗംഭീര സ്വീകരണത്തിന് കത്രീനയും സല്‍മാനും പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തിരുന്നു.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X