സല്‍മാന്‍ ഖാനെതിരെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍; ഇത്തവണ കാരണം രശ്മിക മന്ദാന

എ ആര്‍ മുരുഗദോസ് സംവിധാം ചെയ്യുന്ന സികന്ദറില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് സല്‍മാന്‍ ഖാനും രശ്മിക മന്ദാനയുമാണ്. ചിത്രം 2025ഓടെ തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ നായികയായി രശ്മിക മന്ദാനയെ തീരുമാനിച്ചതോടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സല്‍മാന്‍ ഖാനെ സോഷ്യല്‍ മീഡിയ ടോളുകയാണ്.

ചിത്രത്തിന്റെ ഭാഗാമാവാന്‍ സാധിച്ചതിന് നന്ദി അറിയിച്ചു കൊണ്ട് നടി തന്‍രെ സോഷ്യല്‍ മീഡിയ വഴി നന്ദി അറിയിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് നിര്‍മാതാക്കളായ നാദിയാദ്വാ ഗ്രാന്റ്‌സണ്‍സ് സല്‍മാന്‍ ഖാനോടൊപ്പം ചിത്രത്തില്‍ രശ്മിക മന്ദാനയായിരിക്കും എന്ന് പ്രഖ്യാപിച്ചത്. 2025ലെ ഈദ് ദിനത്തിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് രശ്മിക നന്ദി അറിയിച്ചത്.

salman

ഇതിന് പിന്നാലെയാണ് സല്‍മാന്‍ ഖാനെതിരെ വീണ്ടും ട്രോള്‍ വരുന്നത്. 58 കാരനായ നടന് തന്നേക്കാള്‍ 31 വയസിന് താഴെ മാത്രം പ്രായമുള്ള നടി നായികയായി എത്തുന്നതിനെ ട്രോളിയാണ് ആളുകള്‍ എത്തുന്നത്.

നിരവധി പേരാണ് 27 കാരിയായ രശ്മിക സല്‍മാന്റെ നായികയായി എത്തുന്നതില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പ്രായ വ്യത്യാസം കാണുമ്പോള്‍ അച്ഛനും മകളും തമ്മിലുള്ള കഥായാണെന്ന് തോന്നുന്നു സികന്ദര്‍ പറയുന്നതെന്നാണ് ചിലരുടെ കമന്റ്. ഇത്രയും പ്രായ വ്യത്യാസമുള്ളവര്‍ തമ്മിലുള്ള ഈ കോമ്പിനേഷന്‍ പ്രേക്ഷകര്‍ക്ക് ഒട്ടും തൃപ്തിയില്ല എന്ന് തന്നെയാണ് പ്രതികരണങ്ങളിലൂട മനസിലാകുന്നത്.

അടുത്തിടെ അക്ഷയ് കുമാറിന്റെ ബഢേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനും ടൈഗര്‍ ഷ്രോഫുമായിരുന്നു നായകന്മാരായി എത്തിയത്. ചിത്രത്തില്‍ മാനുഷി ചില്ലാര്‍ ആയിരുന്നു സല്‍മാന്‍ ഖാന്റെ പെയര്‍ ആയി എത്തിയത്. ഇതും സമാനമായ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അച്ഛനും മകളും അഭിനയിക്കുന്ന എന്ന രീതിയില്‍ തന്നെയായിരുന്നു അന്നും സല്‍മാന്‍ ഖാനെതിരെയുള്ള ട്രോളുകള്‍.

കന്നട സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ രശ്മിക മിഷന്‍ മജ്‌നു എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുവെച്ചിരുന്നു. ഇതിന് ശേഷം ആനിമലില്‍ അഭിനയിച്ച നടി ഇപ്പോള്‍ സല്‍മാന്‍ ഖാനൊപ്പം നായികയായി എത്തുകയാണ്. നേരത്തെ സല്‍മാന്‍ ഖാന്‍ ഹോസ്റ്റ് ചെയ്തിരുന്ന ബിഗ് ബോസിലും അതിഥിയായി രശ്മിക എത്തിയിരുന്നു. പുഷ്പയിലെ സ്വാമി എന്ന ഗാനത്തിന് അന്ന് രശ്മികയും സല്‍മാനും ഒരുമിച്ച് ഡാന്‍സ് ചെയ്യുകയും ചെയ്തിരുന്നു.

salman

തെലുഗുവിലാണ് നടിക്ക് കൂടുതലും അവസരങ്ങള്‍ ലഭിച്ചത്. ഇതിന് പിന്നാലെയാണ് നടി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ചലോ എന്ന ചിത്രത്തിലൂടെയാണ് രശ്മിക ആദ്യമായി തെലുഗുവില്‍ അഭിനയിച്ചത്. തുടര്‍ന്ന് വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഗീത ഗോവിന്ദത്തില്‍ അഭിനയിച്ചു. പിന്നീട് ഡിയര്‍ കോമ്രേഡ്, യജമാന, ദേവദാസ്, പുഷ്പ: ദ റൈസ്, സീതാ രാമം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

ആനിമലിന് പിന്നാലെ സിക്കന്ദര്‍ ഉള്‍പ്പെടെ രണ്ട് ചിത്രങ്ങള്‍ കൂടി രശ്മികയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചാവ യാണ് അടുത്തതായി ചിത്രീകരണം നടക്കുന്ന ഹിന്ദി ചിത്രം.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X