»   » സല്‍മാന്‍ ഖാന് ഹാട്രിക് വിജയം, ടൈഗര്‍ സിന്ദ ഹേ 300 കോടി കവിഞ്ഞു!!

സല്‍മാന്‍ ഖാന് ഹാട്രിക് വിജയം, ടൈഗര്‍ സിന്ദ ഹേ 300 കോടി കവിഞ്ഞു!!

Posted By: Akhila KS
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാന്റെ 2017ലെ ടൈഗര്‍ സിന്ദ ഹേയ്ക്ക് ബോക്‌സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷന്‍. ബജ്രംഗി ഭായിജാന്‍, സുല്‍ത്താന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ടൈഗര്‍ സിന്ദ ഹേയ്ക്ക് ബോക്‌സോഫീസില്‍ 300 കോടി ലഭിക്കുന്നത്. ഇതോടെ 300 കോടിയുടെ ഹാട്രിക് വിജയം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ താരമെന്ന സ്ഥാനമാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ സ്വന്തമാക്കിയത്.

2015 ജൂലൈയില്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായ്ജാന്‍ 316 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. 2016ല്‍ പുറത്തിറങ്ങിയ സുല്‍ത്താന്‍ 300 കോടിയും ടൈഗര്‍ സിന്ദ ഹേ 339 കോടിയും ബോക്‌സോഫീസില്‍ നേടിയതായാണ് ഏറ്റവും പുതിയ ബോക്‌സോഫീസ് റിപ്പോര്‍ട്ട്. ഇതോടെയാണ് തുടര്‍ച്ചയായി 300 കോടി ഹാട്രിക് വിജയം നേടിയ ഏക ഇന്ത്യന്‍ താരമെന്ന പദവി സല്‍മാന്‍ ഖാന്‍ സ്വന്തമാക്കിയത്.

tiger

സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ച ചിത്രമാണ് ടൈഗര്‍ സിന്ദ ഹേ. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രം 2017 ഡിസംബര്‍ 22നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. സല്‍മാന്‍ ചിത്രങ്ങളില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമാണ് ടൈഗര്‍ സിന്ദ ഹേ. റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രം 1.46 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്.

പ്രണവ് അടുത്ത സുഹൃത്താണ്, കല്യാണിയേയും അറിയും, ഇവര്‍ക്കൊപ്പം തുടങ്ങുന്നതില്‍ സന്തോഷമെന്ന് ശ്രാവണ്‍!

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സല്‍മാന്റെ മൂന്ന് ചിത്രങ്ങള്‍ ആമീര്‍ ഖാന്റ ദംഗല്‍,ബാഹുബലി എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡാണ് ഇനി തകര്‍ക്കാനുള്ളത്. ദംഗല്‍, ടൈഗര്‍ സിന്ദ ഹേ, ബജ്രംഗി ഭായ്ജാന്‍, ബാഹുബലി, സുല്‍ത്താന്‍ എന്നിവയാണ് ഇന്ത്യന്‍ സിനിമയില്‍ 300 കോടി ബോക്‌സോഫീസ് കളക്ഷന്‍ കടന്ന ചിത്രങ്ങള്‍.

English summary
Salman Khan who ended 2017 with a bang by delivering Tiger Zinda Hai had the cash registers ringing

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam