twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഗീത ബിജ്‌ലാനിനെ സ്വന്തമാക്കാന്‍ കല്ല്യാണക്കുറി അടിച്ച സല്‍മാന്‍; ഒടുവില്‍ സംഭവിച്ചത്

    By Rajesh Mc
    |

    ദില്ലി: കഴിഞ്ഞ മൂന്ന് ദശകക്കാലത്തിനിടെയുള്ള അഭിനയ ജീവിതത്തില്‍ ഒരുവിധം എല്ലാ നായികമാരെയും സ്‌ക്രീനില്‍ പ്രണയിച്ച താരമാണ് സല്‍മാന്‍ ഖാന്‍. താരം അഭിനയിച്ച സിനിമകളിലെ പ്രണയരംഗങ്ങള്‍ ആരാധകരെ രസിപ്പിച്ചെങ്കില്‍ അതിലേറെ ശ്രദ്ധ ആകര്‍ഷിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞതും വെള്ളിത്തിരയ്ക്ക് പുറത്തെ പ്രണയങ്ങളും വേര്‍പിരിയലുമായിരുന്നു. 52-ാം വയസ്സിലും സല്‍മാന്‍ തന്റെ ബാച്ചിലര്‍ പദവി വിട്ടൊഴിയാന്‍ തയ്യാറായിട്ടില്ല.

    കത്രീന കെയ്ഫ് മുതല്‍ ലുലിയ വാന്‍ഡുര്‍ വരെ ഓരോ സമയത്തും ഓരോ പേരുകള്‍ക്കും ഒപ്പം സല്‍മാന്റെ നാമം വാര്‍ത്തകളിലെത്തും. ഇതെല്ലാം വെറും അഭ്യൂഹങ്ങളായി തള്ളിക്കളയുന്ന താരത്തെയാണ് ഇന്ന് കാണാന്‍ കഴിയുക. പക്ഷെ 90-കളില്‍ ഇതായിരുന്നില്ല സ്ഥിതി. അന്ന് സല്‍മാന്‍ ഖാന്‍ പ്രണയിക്കുകയും വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുകയും ചെയ്ത ഒരു നായികയുണ്ടായിരുന്നു, സാക്ഷാല്‍ സംഗീത ബിജ്‌ലാനി. വിവാഹത്തീയതി വരെ നിശ്ചയിച്ച ശേഷമാണ് സംഗതി തകര്‍ന്നത്.

    salman

    1988-ല്‍ ഒരു പാര്‍ട്ടിയില്‍ വെച്ച് കണ്ടുമുട്ടിയ പരിചയത്തില്‍ ആരംഭിച്ച കാര്യങ്ങള്‍ ഒടുവില്‍ വിവാഹം കഴിക്കുമെന്ന സല്‍മാന്റെ വെളിപ്പെടുത്തല്‍ വരെയെത്തി. 93-ല്‍ താരം ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം വിവാഹത്തിന് തീയതി കുറിച്ചു. 1994 മെയ് 27 എന്ന് നിശ്ചയിച്ച് ക്ഷണക്കത്ത് വരെ അടിച്ച ആ വിവാഹം പക്ഷെ സംഭവിച്ചില്ല. സല്‍മാന് സോമി അലിയുമായുള്ള ബന്ധം അറിഞ്ഞതോടെയാണ് സംഗീത വിവാഹത്തില്‍ നിന്നും പിന്‍വാങ്ങിയത്.

    സല്‍മാന്‍ വഞ്ചിച്ചത് കൊണ്ടാണ് താന്‍ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞതെന്ന് സംഗീത പിന്നീടൊരു അഭിമുഖത്തില്‍ വ്യക്തമാക്കി. കല്ല്യാണം കഴിക്കാന്‍ മാത്രമുള്ള മൂല്യം സല്‍മാനില്ലെന്നും അന്നവര്‍ പറഞ്ഞിരുന്നു. തന്റെ തട്ടിപ്പ് പിടിക്കപ്പെട്ടതോടെയാണ് വിവാഹം പൊളിഞ്ഞതെന്ന് സല്‍മാനും സമ്മതിച്ചിരുന്നു. എന്തായാലും ഇപ്പോള്‍ ഇരുവരും മികച്ച സുഹൃത്തുക്കളാണ്.

    English summary
    Throwback: When Salman Khan wanted to marry Sangeeta Bijlani
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X